Home MORE കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു ?

കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു ?

0
ഫയല്ർ ചിത്രം

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് കെജ്രിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. വൈകാരിക തരംഗമുണ്ടാക്കാനുള്ള നീക്കമെന്ന് വിലയിരുത്തുന്നു.
രണ്ടുദിവസത്തിനകം രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം. നിരപരാധിത്വം തെളിയിച്ചശേഷമേ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തൂവെന്ന് ജയിൽമോചിതനായ അരവിന്ദ് കേജ്രിവാൾ പാർട്ടി ആസ്ഥാനത്ത്് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കട്ടെയെന്നും ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നുമാണ് കെജ്രിവാൾ പറയുന്നത്.

താൻ സത്യസന്ധനാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നിങ്ങൾ വോട്ട് ചെയ്യൂ. തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ എനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. രണ്ട് ദിവസത്തിനകം നിയമസഭാകക്ഷി യോഗം ചേരും. അതിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.

തന്നെ ജയിലിൽ ഇട്ടത് ആം ആദ്മി പാർട്ടിയെ തകർക്കാനാണെന്ന് കേജ്രിവാൾ ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടി. ഇരുന്നൂറ് ദിവസത്തെ ജയിൽവാസം തന്നെ പൂർവ്വാധികം ശക്തനാക്കി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് വരെ തടയാൻ ശ്രമിച്ചു.ജയിലിൽ നിന്ന് കത്തയക്കരുതെന്ന് പറഞ്ഞുവരെ ഭീഷണി ഉണ്ടായി. തന്നെ സന്ദർശിക്കുന്നതിൽ നിന്ന് ആളുകളെ വിലക്കി. ജയിൽ പലതും പഠിക്കാനുള്ള അവസരമായെന്നും കെജ്രിവാൾ പറഞ്ഞു.
കെജ്രിവാളിന്റെ രാജി പ്രഖ്യാപനം ബിജെപിയെയും കോൺഗ്രസിനെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ നാടകമെന്നാണ് കെജ്രിവാളിന്റെ രാജി സംബന്ധിച്ച് ബിജെപി കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version