Home POLITICS പ്രതിരോധ രഹസ്യങ്ങൾ വിറ്റു ; അനിൽ ആന്റണിക്കെതിരെ ഗുരുതരമായ ആരോപണം

പ്രതിരോധ രഹസ്യങ്ങൾ വിറ്റു ; അനിൽ ആന്റണിക്കെതിരെ ഗുരുതരമായ ആരോപണം

പ്രതിരോധ രഹസ്യങ്ങൾ വിറ്റു ; അനിൽ ആന്റണിക്കെതിരെ ഗുരുതരമായ ആരോപണം

കൊച്ചി: അനിൽ ആന്റണി രാജ്യദ്രോഹം ഉൾപ്പെടെ വരാവുന്ന ഗുരുതര ആരോപണവുമായി ദല്ലാൾ നന്ദകുമാർ. പ്രതിരോധ മന്ത്രിയുടെ വസതിയിലെ നിർണായക രേഖകൾ ഫോട്ടോസ്റ്റാറ്റ് വരെ എടുത്ത് പലർക്കും വിറ്റെന്നാണ് ആരോപണം. സി.ബി.ഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും നന്ദകുമാർ എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ വെളുപ്പെടുത്തി. ബിജെപിയിൽ ചേർന്നത് കേസിൽ കുടുങ്ങാതിരിക്കാനാണെന്നും നന്ദകുമാർ വിശദീകരിച്ചു. നിയമനം ലഭിച്ചില്ല. പിന്നീട് പണം ഗഡുക്കളായി തിരിച്ചു തന്നു.

ഒന്നാം യു.പി.എ സർക്കാറിന്റെ അവസാന കാലത്തും രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കറായിരുന്നു അനിൽ ആന്റണി. സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് പി.ടി. തോമസ് ഇടപെട്ടാണ് പണം നൽകിയത്. അനിൽ ആന്റണി നിഷേധിച്ചാൽ സംവാദത്തിന് തയ്യാറാണെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. പി.ജെ കുര്യനും ഉമ തോമസിനും ഇക്കാര്യങ്ങൾ അറിയാം.

പിതാവ് എ.കെ. ആന്റണിയെ വെച്ച് വിലപേശി പണം വാങ്ങിയ ആളാണ് അനിൽ ആന്റണി. അതീവരഹസ്യമുള്ള പ്രതിരോധ ഫയലുകളാണ് ഫോട്ടോ എടുത്ത് നൽകിയത്. ചില പ്രതിരോധ രേഖകൾ പുറത്തുപോയി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത്. 2013 ഏപ്രിലിലാണ് താൻ പണം നൽകിയത്. എൻ.ഡി.എ സർക്കാറിന്റെ ആദ്യ വർഷമാണ് പണം തിരിച്ചുകിട്ടിയത്. നിഷേധിച്ചാൽ തെളിവ് പുറത്ത് വിടുമെന്നും വെല്ലുവിളിച്ചു.

താൻ പറഞ്ഞ കാര്യം എ.കെ. ആന്റണിയെ അറിയിച്ചു എന്നാണ് പി.ജെ. കുര്യൻ പറഞ്ഞത്.ബ്രൗൺ കളർ ഹോണ്ട സിറ്റി കാറിൽ ആന്റണിയുടെ പ്രൈവറ്റ് സെക്രട്ടറിയോടൊപ്പം അശോക ഹോട്ടലിൽ എത്തിയാണ് പണം തന്റെ കയ്യിൽനിന്ന് വാങ്ങിയതെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version