ഇൻസ്റ്റിറ്റിയൂഷൻ.
മൂവാറ്റുപുഴ : വയനാട് ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ തുടർ പഠനം തൊടുപുഴയിൽ പ്രവർത്തിക്കുന്ന അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഏറ്റെടുക്കാമെന്ന് അറിയിച്ചു. മാതാവോ പിതാവോ നഷ്ടപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടയും തുടർപഠനം ഏറ്റെടുക്കാമെന്നാണ് അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ ചെയർമാൻ ഡോ.കെ.എം. മൂസ കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചു.
സ്ഥാപനത്തിന്റെ വിവിധ കാംപസുകളിൽ സൗജന്യമായി കുട്ടികളെ ഏറ്റെടുത്ത്് പഠിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മെഡിക്കൽ കോളേജ്, എൻജിനീയറിങ് കോളേജ്, ആർട്‌സ് ആന്റ് സയൻസ് കോളേജ്, പോളിടെക്‌നിക്ക്്, നഴ്‌സിങ് കോളേജ്, ലോ കോളേജ്, ദന്തൽ കോളേജ്, പബ്‌ളിക് സകൂൾ – എൽകെജി മുതൽ പ്ലസ്ടു വരെ, സിബിഎസ്ഇ സിലബസ് – എന്നിവ ഉൾപ്പെടുന്നതാണ് അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ.