Home NEWS ഗസ്സയിലെ അഭയാർഥി കാംപിലെ കൂട്ടക്കൊല ; ഇസ്രയേൽ ക്രൂരത തുടരുന്നു

ഗസ്സയിലെ അഭയാർഥി കാംപിലെ കൂട്ടക്കൊല ; ഇസ്രയേൽ ക്രൂരത തുടരുന്നു

0

ഗസ്സയിൽ അഭയാർഥി കാംപിനു നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ലോക രാഷ്ടങ്ങളുടെ പ്രതിഷേധം. സുരക്ഷിത കേന്ദ്രമെന്ന് പ്രഖ്യാപിക്കപ്പെട്ട അൽ-മവാസി തമ്പുകളിൽ 2000 പൗണ്ട് അമേരിക്കൻ നിർമിത ബോംബുകളാണ ്‌വർഷിച്ചത്്്
45 പേർ മരിക്കുകയും, 60 ലേറെ പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്്്. സുരക്ഷിത സ്ഥാനമെന്ന് ഇസ്രായേൽ അടയാളപ്പെടുത്തിയ പ്രദേശമാണ് ഖാൻ യൂനുസിനടുത്തുള്ള അൽ- മവാസി. ഗസ്സയിലെ ജനസംഖ്യയുടെ പകുതിയോളം പേർ ഇപ്പോൾ ഈ മേഖലയിലാണ് താമസിക്കുന്നത്.

30 അടി താഴ്ചയുള്ള മൂന്ന് കൂറ്റൻ ഗർത്തങ്ങൾ പ്രദേശത്ത് രൂപപ്പെട്ടു. ആക്രമണത്തിന്റെ ആഘാതം വെളിവാക്കുന്നതാണ്. പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന ഇസ്രായേൽ വിശദീകരണം ഹമാസ് തള്ളി.
45 പേരുടെ മരണത്തിനും അറുപതിലേറെ പേർക്ക്പരിക്കേൽക്കാനും ഇടയാക്കിയ ആക്രമണം അങ്ങേയറ്റം നടുക്കം സൃഷ്ടിക്കുന്നതാണെന്ന്‌യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്പ്രതികരിച്ചു.

അറബ്‌ലീഗ്, ഒ.ഐ.സി കൂട്ടായ്മകളും കൂട്ടക്കുരുതിയെ അപലപിച്ചു. ഇസ്രായേലിൻറെ കൊടും ക്രൂരതക്കെതിരെ അന്തർദേശീയ സമൂഹം ഇടപെടൽ നടത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. അമേരിക്കയും, ബ്രിട്ടനും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്്്.
ഇതിനിടെ തെക്കൻ ഗസ്സയിലെ റഫയിൽ അൽമശ്‌റൂഇൽ നടന്ന ആക്രമണത്തിൽ അഞ്ചുപേരും കൊല്ലപ്പെട്ടു.

ആക്രമണം നടത്തുന്നവർക്ക് ഗസ്സയിൽ വെടിനിർത്തലിന്താൽപര്യമില്ലെന്ന് യൂറോപ്യൻ യൂനിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ്‌ബോറൽ പറഞ്ഞു. ഇതിനകം ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ 41,020 പേർ കൊല്ലപ്പെടുകയും 94,925 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version