ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണത്തിൽ ഒരു സൈനികൻ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരൻകോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ഉദംപൂരിലെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചു. മരിച്ചത്്് കോർപ്പറൽ വിക്കി പഹാഡെയാണ് വീരമൃത്യവരിച്ചതെന്ന് സൈന്യം സ്ഥിരീകരിച്ചു.
സിഎഎസ് എയർ ചീഫ് മാർഷൽ വിആർ ചൗധരി അദ്ദേഹത്തിന്റെ കുടുംബത്തെ അഗാധമായ ദുഖം അറിയിച്ചു.
പ്രാദേശിക രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ആക്രമണം നടന്ന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ഭീകരർക്കെതിരെ സൈന്യവും പോലീസും സംയുക്ത ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഐഎഎഫ് അറിയിച്ചു.
‘ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഷാസിതാറിന് സമീപം IAF വാഹനവ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം നടത്തി. പ്രദേശത്ത് നിലവിൽ പ്രാദേശിക സൈനിക യൂണിറ്റുകളുടെ വലയവും തിരച്ചിലും നടക്കുന്നുണ്ട്. വാഹനവ്യൂഹം സുരക്ഷിതമാക്കി, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്,’ ഇന്ത്യൻ വ്യോമസേന ശനിയാഴ്ച രാത്രി തന്നെ ട്വീറ്റ് ചെയ്തു. ആക്രമണം നടന്ന പ്രദേശത്ത് ഇന്ത്യൻ എയർഫോഴ്സ് ഗരുഡ് സ്പെഷ്യൽ ഫോഴ്സ് നിലയുറപ്പിച്ചിട്ടുണ്ട്.