എ ഐ ക്യാമറ ഇടപാട് ഹൈക്കോടതി വിധി പ്രതിപക്ഷ ആരോപണത്തിനു കൂടുതൽ കരുത്തു പകരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹർജിയിൽ കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. അതുവരെ കരാർ കമ്പനികൾക്ക് പണം നൽകരുതെന്നുമാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ് വി ബാട്ടിയുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
എഐ ക്യാമറ ഇടപാടിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹരജിയിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജൂൺ മാസം മുതലാണ് പദ്ധതി നടപ്പാക്കി തുടങ്ങിയതെന്ന് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകി. പദ്ധതി വഴി ഖജനാവിന് നഷ്ടമുണ്ടായോ എന്ന് പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷം മൂന്നാഴ്ചയ്ക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും . എഐ കാമറ ഇടപാടിൽ അടിമുടി അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അഴിമതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.