Home LOCAL NEWS IDUKKI അഡ്വ. ജോയ്‌സ് ജോർജ്ജ് നാളെ നോമിനേഷൻ നൽകും

അഡ്വ. ജോയ്‌സ് ജോർജ്ജ് നാളെ നോമിനേഷൻ നൽകും

ചെറുതോണി: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്ജ് ബുധനാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 10 ന് ചെറുതോണിയിൽ നിന്നും പുറപ്പെട്ട് വെള്ളപ്പാറ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം പൈനാവ് സിപിഐ ജില്ലാ കമ്മറ്റി ഓഫീസിൽ എത്തും. അവിടെ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളോടൊപ്പം കളക്ട്രേറ്റിലെത്തി 11 ന് പത്രിക സമർപ്പിക്കും. തുടർന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.

മുഖ്യമന്ത്രി നാളെ ഇടുക്കി മണ്ഡലത്തിൽ

രാവിലെ 10 ന് കോതമംഗലത്താണ് ആദ്യപരിപാടി.

ചെറുതോണി: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്ജിൻറെ പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ഇടുക്കി മണ്ഡലത്തിൽ 3 പൊതുസമ്മേളനങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. രാവിലെ 10 ന് കോതമംഗലത്താണ് ആദ്യപരിപാടി. ഉച്ചതിരിഞ്ഞ് 3 ന് രാജാക്കാട് ബസ് സ്റ്റാൻറ് മൈതാനിയിലും വൈകിട്ട് 5 ന് കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് മൈതാനിയിലും പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയിലും പ്രസംഗിക്കും. എൽഡിഎഫ് നേതാക്കളും സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്ജും സമ്മേളനങ്ങളിൽ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version