അടവിയുടെ അർഥം പല മലയാളികൾക്കും അറിയില്ല. അടവിയെന്നാൽ ‘കാട്’ എന്നാണ് അർത്ഥം . അടവി പ്രതീക്ഷയുടെ കഥയാണ്. പ്രകൃതിയുടെ വന്യമായ ഭീതിജനകമായ വശം മാത്രമേ എല്ലവർക്കും അറിയൂ, അതിന്റെ മാതൃസഹജമായ സൗമ്യമായ കരുതലിന്റെയും കാവലിന്റെയും വശം പലർക്കും അറിയില്ല. എക്കാലവും നമ്മെ അതിശയിപ്പിക്കുന്ന കാടാകുന്ന മാന്ത്രിക പ്രപഞ്ചം ഈ ഹ്രസ്വചിത്രം നമുക്ക് കാണിച്ചു തരും.ഹ്രസ്വചിത്രം അഞ്ചു ഭാഷകളിലാണ് ഒരുക്കുന്നത് (മലയാളം , തമിഴ് , കന്നഡ, തെലുങ്ക് ,ഹിന്ദി)
കുളിസീൻ, മറ്റൊരു കടവിൽ എന്നീ ഹിറ്റ് ഷോർട്ട്ഫിലിമുകൾ സംവിധാനം ചെയ്ത രാഹുൽ കെ ഷാജിയാണ് അടവി ഒരുക്കുന്നത്. കൈലാസം ഡ്രീംവർക്സിന്റെ ബാനറിൽ അമൽ ഗോപാലകൃഷ്ണനാണ് നിർമ്മാണം . സംഗീത സംവിധായകൻ രാഹുൽ രാജ് ആണ് സംഗീതം ഒരുക്കുന്നത്. അഭിനയത്തിലൂടെ പ്രിയങ്കരനായ അഹമ്മദ് സിദ്ധിഖ് ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.അള്ളു രാമചന്ദ്രന്റെ സംവിധായകൻ ബിലഹരി സ്വതത്ര എഡിറ്ററാകുന്ന ചിത്രംകൂടിയാണ് അടവി. രാജേഷ് സുബ്രമണ്യമാണ് ഛായാഗ്രാഹകൻ. പോസ്റ്റർ ഒരുക്കിയത് സുജിത് ഡിസൈൻസാണ്.
ആർട്ട് : ആർ എൽ വി അജയ് . പ്രൊഡക്ഷൻ കൺട്രോളർ പ്രശോഭ് കെ വി ,സ്റ്റീൽസ് :ജിഷ്ണു കൈലാസ്