Home NEWS KERALA എഡിജിപിയുടെ തൊപ്പി ഇന്ന് തെറിക്കുമോ ? നിയമസഭ സമ്മേളനം നാളെ ആരംഭിക്കും

എഡിജിപിയുടെ തൊപ്പി ഇന്ന് തെറിക്കുമോ ? നിയമസഭ സമ്മേളനം നാളെ ആരംഭിക്കും

police art

തിരുവനന്തപുരം : മുഖ്യന്ത്രി പിണറായി വിജയനെയും, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും, സിപിഎമ്മിനെയും പ്രതിക്കൂട്ടിലായക്കിയ എഡിജിപി എം.ആർ അജിത് കുമാറിന്റെ സ്ഥാനം തെറിക്കുമോ ? എഡിജിപിക്കെതിരായ പി.വി.അൻവർ എംഎൽഎ നല്കിയ പരാതിയിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.നാളെ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ അതിനുമുമ്പ് എഡിജിപിയെ സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് അറിയുന്നത്.

പൂരംകലക്കൽ, ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച, സ്വർണക്കടത്ത്, മാമി തിരോധാനം, റിദാൻ വധക്കേസ്, മരമുറി, അനധികൃത സ്വത്തുസമ്പാദനം തുടങ്ങി 15 പരാതികളാണ് അൻവർ നൽകിയിരുന്നത്. ഇതിൽ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചും, അനധികൃത സ്വത്തുസമ്പാദനം വിജിലൻസും അന്വേഷിക്കുന്നുണ്ട്്. എ.ഡി.ജി.പി ക്കെതിരെ പരാതിയിൽ ഏതെല്ലാം വിഷയത്തിൽ റിപരമാർശമുണ്ടാകുമെന്ന് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.

എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന നിലപാടാണ് നേരത്തെ മുതൽ ഡിജിപിക്ക്. എന്നാൽ അന്വേഷണവും റിപ്പോർട്ടും വരട്ടെയെന്ന മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നു. അൻവർ പാർട്ടിക്ക് അനഭിമതനായി മാറിയെങ്കിലും ഉന്നയിക്കപ്പെട്ട വിഷയത്തിൽനിന്ന് സർക്കാരിന് പെട്ടെന്ന് തലയൂരാനാവില്ല.
എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യം സർക്കാരിന് നിരാഹരിക്കാനാവില്ല.
ഇക്കാര്യം ഇന്നെലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. തൃശ്ശൂർ പൂരം അലങ്കോലമായത് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാം എന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും ഇന്ന് ചേരും.

നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പി.വി.അൻവറിന്റെ ഓരോ ആരോപണങ്ങളും പ്രതിഫലിക്കും. തൃശൂർ പൂരം കലക്കൽ, പോലീസിന്റെ സ്വർണക്കടത്ത്, മാമിയുടെ തിരോധാനം, തുടങ്ങി അൻവർ ഉന്നയിച്ച വിഷയമാവും നിയമസഭയിൽ പ്രതിപക്ഷവും ആയുധമാക്കുക. മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തും വിധം മുഖ്യമന്ത്രിയുടെ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച അഭിമുഖവും, പി.ആർ. ഏജൻസിയും, വടകരയിലെ ‘കാഫിർ’ കേസ് ഒതുക്കലും ചർച്ചയാകും.
ആദ്യദിനം. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ചു സഭ പിരിയും. തുടർ ദിവസങ്ങളിൽ പ്രധാന വിഷയങ്ങളിൽ അടിയന്തര പ്രമേയം അടക്കം കൊണ്ടുവന്ന് ഭരണക്ഷിക്കെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version