Home NEWS INDIA ആം ആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിംഗിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ആം ആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിംഗിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ആം ആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിംഗിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഡൽഹി മദ്യ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബർ നാലിനാണ് സഞ്ജയ് സിംഗ അറസ്റ്റിലായത്. അറസ്റ്റിലായ സിംഗ് വിചാരണ കോതി നിർദ്ദേശം – ട്രയൽ ജാമ്യ വ്യവസ്ഥ വിചാര കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രിം കോടതി ഉത്തര്വ. രാഷ്ട്രീയ പ്രവർത്തന സ്വതന്ത്ര്യവും അനുവദിച്ചിട്ടുണ്ട് .
ജാമ്യം നൽകുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എതിർത്തില്ല. സ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് സഞ്ജയ് സിങ്ങിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്.

മദ്യനയത്തിന്റെ മറവിൽ എഎപിക്കു പാർട്ടി ഫണ്ട് സ്വരൂപിക്കാൻ ്മദ്യഇടപാടിൽ ഇടനിലക്കാരനായി ആരോപിക്കുന്ന ദിനേശ് അറോറ വഴി സഞ്ജയ് സിങ് പ്രവർത്തിച്ചുവെന്നാണ് ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. രണ്ടുഘട്ടമായി ദിനേശ് അറോറ രണ്ടു കോടി രൂപ സഞ്ജയ് സിങ്ങിനു കൈമാറിയെന്നും ഇ.ഡി ആരോപിച്ചു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ, ബിആർഎസ് നേതാവ് കെ കവിത എന്നിവരും ഇതേ കേസിലാണ് തിഹാർ ജയിലിൽ കഴിയുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version