Home NEWS INDIA ഏഴ് എംഎല്‍എ മാര്‍ എഎപിയില്‍നിന്നു രാജിവച്ചു

ഏഴ് എംഎല്‍എ മാര്‍ എഎപിയില്‍നിന്നു രാജിവച്ചു

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഎപി സീറ്റ് നിഷേധിച്ചവരാണ് രാജിവച്ച എംഎൽഎമാരെല്ലാം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിനംമാത്രം ശേഷിക്കവെ ആംആദ്മി പാര്‍ട്ടി്ക്ക് തിരിച്ചടിയായി ഏഴ് എം.എല്‍.എമാര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് അയച്ച രാജി കത്തില്‍ കെജ്രിവാളിലും പാര്‍ട്ടിയിലുമുളള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് രാജിവെക്കുന്നതെന്ന് എംഎല്‍എ മാര്‍ പറഞ്ഞു.
പാലം മണ്ഡലം എംഎല്‍എ ഭാവന ഗൗര്‍, ത്രിലോക്പുരി എംഎല്‍എ രോഹിത് മെഹ്റൗലിയ, ജനക്പുരി എംഎല്‍എ രാജേഷ് ഋഷി, കസ്തൂര്‍ബാ നഗര്‍ എംഎല്‍എ മദന്‍ ലാല്‍, മെഹ്റൗളി എംഎല്‍എ നരേഷ് യാദവ് , ആദര്‍ശ് നഗറില്‍ നിന്നുള്ള പവന്‍ ശര്‍മ്മ, ബിജ്വാസനില്‍ നിന്നുള്ള ബിഎസ് ജൂണ്‍ എന്നിവരാണ് പാര്‍ട്ടി അംഗത്വം രാജിവച്ചത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഎപി സീറ്റ് നിഷേധിച്ചവരാണ് രാജിവച്ച എംഎല്‍എമാരെല്ലാം. ഈ മണ്ഡലങ്ങളിലെല്ലാം പുതുമുഖങ്ങളെയാണ് പാര്‍ട്ടി മത്സരിപ്പിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version