Home NEWS INDIA കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശ്ക്തമാകുന്നു

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശ്ക്തമാകുന്നു

കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഡൽഹിയിലെ ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നും ശക്തമായ പ്രതിഷേധം. സ്്രതീകളടക്കം നൂറുകണക്കിനു പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. മന്ത്രിമാരും എംഎൽഎ മാരും നേതൃത്വം നൽകി.

ഡൽഹിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച മന്ത്രിമാരടക്കമുള്ളവരെ പൊലീസ് കസ്്റ്റഡിയിടെുത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ മൻ ഡൽഹിക്ക് പുറപ്പെട്ടു.
ഐടിഒ ജങ്ഷനായിരുന്നു പ്രതിഷേധകേന്ദ്രം. ബാരിക്കേടുകൾ നിരത്തി പൊലീസിും തയാറെടുത്തിരുന്നു. ഐടിഒ മെട്രോ സ്റ്റേഷൻറെ എല്ലാ ഗേറ്റുകളും അടച്ചു. ആം ആദ്മി പാർട്ടി ആസ്ഥാനത്തേക്ക് പ്രവർത്തകരെയും നേതാകക്കളെ കടത്തിവിടാതെ പോലീസ് തടഞ്ഞുയ ഡൽഹിയുടെ ഹൃദയഭാഗത്ത് ഗതാഗതം പൂർണമായും സ്തംഭിച്ചു.
പ്രതിഷേധത്തിനിടെ എഎപി ഓഫീസ് എല്ലാ വശത്തുനിന്നും സീൽവെച്ച് പൂട്ടിയതായി ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ അതിഷി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും അതിഷി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ ദേശീയ പാർട്ടിയുടെ ഓഫീസ് എങ്ങനെയാണ് ഇത്തരത്തിൽ പ്രവർത്തനരഹിതമാക്കുന്നത്. ഇത് ഭരണഘടനക്കെതിരാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകും. തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിട്ടുണ്ടെന്നും അതിഷി എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷനോട് കൂടിക്കാഴ്ചയ്ക്ക് വേണ്ടി സമയം ചോദിച്ചു കൊണ്ട് എഎപി നൽകിയ കത്തും അതിഷി എക്‌സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ചു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പ്രവർത്തനം നടത്താൻ സാധിക്കുന്നില്ലെന്നും ഇത്തരത്തിലുള്ള സമീപനമാണ് ഉണ്ടാകുന്നതെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസ്ഥപോലും രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാകില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകി. ഡൽഹി റൗസ് കോടതി ഉത്തരവിനെതിരെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ ഹരജി. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു.

മദ്യ നയക്കേസിൽ വ്യാഴാഴ്ച രാത്രിയാണ് ഇ.ഡി സംഘം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മാർച്ച് 28 വരെയാണ് റൗസ് അവന്യൂ കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version