Home TOP NEWS വാഴവെട്ടി നശിപ്പിച്ച സംഭവം ; കർഷകനു 3.5 ലക്ഷം നഷ്ടപരിഹാരം നല്കും

വാഴവെട്ടി നശിപ്പിച്ച സംഭവം ; കർഷകനു 3.5 ലക്ഷം നഷ്ടപരിഹാരം നല്കും

മനസ്സാക്ഷിയെ വേദനിപ്പിച്ച വാഴവെട്ട് സംഭവത്തിൽ കർഷകന്്് 3.5 ലക്ഷം രൂപ നഷ്ട്പരിഹാരം കൊടുക്കുന്നതിനു തീരുമാനിച്ചു. കൃഷി വകുപ്പ് മന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിൽ നടന്ന ചർച്ചയിലാണ് നഷ്ട്പരിഹാരം ധാരണയായത്. ഇളങ്ങവം കാവുംപുറം തോമസിന്റെ കുലച്ച 406 വാഴകളാണ് കെഎസ്ഇബി അധികൃതർ വെട്ടിമാറ്റിയത്. 220 കെ.വി. ടവർ ലൈനിനു ഭീഷണിയുണ്ടെന്നു കാണിച്ചാണ് വിളവെടുക്കാറായ വാഴകൾ വെട്ടിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഒരു വാഴ് ഷോക്കേറ്റ് കരിഞ്ഞിരുന്നു. തുടർ്ന്ന് മൂലമറ്റത്തുനിന്നു ജീവനക്കാർ എത്തി ഉടമയെപ്പോലും അറിയിക്കാതെ വാഴ വെട്ടിനശിപ്പിക്കുകയായിരുന്നു. മനുഷ്യത്വരഹിതമായ പ്രവൃത്തി നാട്ടിൽ വ്യാപക പ്രതിഷേധത്തിനു കാരണമായി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും സ്ഥലത്ത് എത്തി. മാധ്യമങ്ങളിൽ വാർത്ത വരികയും പ്രശ്‌നം നിയമ സഭയിലും ഉന്നയിക്കപ്പെട്ടു. വിവരം അറിഞ്ഞ ഉടൻ വൈദ്യുതി വകുപ്പ് മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. കൃഷി വകുപ്പ് മന്ത്രിയും ഇടപ്പെട്ടു. നഷ്്ടപരിഹാരം നൽകുമെന്ന് ഉറപ്പും നൽകിയിരുന്നു.
ചിങ്ങം ഒന്നിനു നഷ്ടപരിഹാരം കൈമാറുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version