Home NEWS ഹ്യൂമൻ റൈറ്റ്സ് ഡിഫന്റർ പുരസ്‌കാരം കരുനാഗപ്പള്ളി സ്വദേശിഎസ്.തുളസിധരന്

ഹ്യൂമൻ റൈറ്റ്സ് ഡിഫന്റർ പുരസ്‌കാരം കരുനാഗപ്പള്ളി സ്വദേശിഎസ്.തുളസിധരന്

0

ഹ്യൂമൻ റൈറ്റ്സ് ഡിഫന്റർ പുരസ്‌കാരം എസ്.തുളസിധരന്

കൊല്ലം : സിവിൽ റൈറ്റ്സ് & സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി ഏർപ്പെടുത്തുന്ന ഡോ.എസ്.ബലരാമൻ ഹ്യൂമൻ റൈറ്റ്സ് ഡിഫന്റർ പുരസ്‌കാരം റിട്ട. കെ. എസ്.ആർ.റ്റി.സി കണ്ടക്ടർ കരുനാഗപ്പള്ളി സ്വദേശിയായ എസ്. തുളസിധരന്.37 വർഷം മുൻപ് വവ്വക്കാവിൽ ട്രെയിനും ബസ്സും കൂട്ടിയിടിച്ച് 8 പേർ മരണപ്പെട്ടിരുന്നു. ബസ്സിലുണ്ടായിരുന്ന 2 പേരുടെ ജീവൻ സാഹസികമായി രക്ഷിച്ചത് മുൻനിർത്തിയാണ് പുരസ്‌കാരം നൽകുന്നത്.പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നമ്പിനാരായണൻ,സി.കെ. ജാനു,ഡോ.ജെ.ദേവിക,ഡോ.എം.എസ് സുനിൽ, ഗ്രോ വാസു എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ.മനുഷ്യാവകാശ ദിനമായ 10 ന് വൈകിട്ട് 04 ന് തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version