ഹിമാചൽ മുഖ്യമന്ത്രിയായി സുഖ്വിന്ദർ സിങ് സുഖുവും ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്‌നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്തു. റിജ് മൈതാനിയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് സത്യവാചകം ചൊല്ലിക്കൊടുത്ത. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബിജെപിയിൽനിന്നു അധികാരം തിരിച്ചുപിടിച്ചതിൽ ആഹ്‌ളാദത്തിൽ പതിനായിരങ്ങളാണ് സത്യപ്രതിജ്ഞക്കെത്തിയത്.
വാഗ്ദാനങ്ങൾ പാലിക്കുമെന്ന സ്ഥാനമോറ്റ സുഖ് വീന്ദർ സിങ് സുഖു പറഞ്ഞു.
എൻ എസ് യു ഐ സംസ്ഥാന പ്രസിഡൻറ് ,യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ. എന്നിങ്ങനെ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സുഖവിന്ദർ ലോവർ ഹിമാചലിൽ നിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ കോൺഗ്രസ് നേതാവാണ്.