അരിക്കുഴ: ആരോഗ്യകരമായ ഭക്ഷണശീലവും പാനിയവും പരിചയപ്പെടുത്തുന്നതിന് കുട്ടികള്‍ക്ക് ഹാപ്പി ഡ്രിങ്ക തയ്യാറാക്ക അരിക്കുഴ ഗവണ്‍മെന്റ് എല്‍ പി സകൂളിലെ അധ്യാപകരും ജീവനക്കാരും.
ജങ്ക് ഫുഡ്, ക്രിത്രിമ പാനീയങ്ങള്‍ എന്നിവയോടുള്ള അമിതപ്രതിപത്തി കുറയ്ക്കുക, പ്രാദേശികമായി ലഭ്യമായ രോഗം വരാത്ത ബദല്‍ പാനീയങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷകേരളം നടപ്പാക്കുന്ന ഹാപ്പി ഡ്രിങ്ക് പദ്ധതിയുടെ ഭാഗമായാണ് അരിക്കുഴ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ പരിപാടി സംഘടിപ്പിച്ചത്.വിവിധ തരത്തിലുള്ള 25 ഇനം പാനീയങ്ങള്‍ തയ്യാറാക്കി കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.
മണക്കട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ദാമോദരന്‍ നമ്പൂദിരി ഹാപ്പി ഡ്രിങ്ക് പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിച്ചു. പ്രധാന അധ്യാപിക ഗിരിജകുമാരി എന്‍ വി സ്വാഗതം പറഞ്ഞ ചടങ്ങില്‍, തൊടുപുഴ എ ഇ ഒ ഷീബ മുഹമ്മദ് ,ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദിനേശന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
അധ്യാപകരായ അമ്പിളി കെ ആര്‍ ,അനിത പി,ആര്‍, ഷിനി.ജെ എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു. രക്ഷിതാക്കള്‍, പി റ്റി എ എന്നിവരുടെ പൂര്‍ണ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.