Home LOCAL NEWS സൗഹൃദങ്ങള്‍ പുതുക്കിയും,സമ്മാനങ്ങള്‍ കൈമാറിയും,സൗഹൃദക്കൂട് ക്രിസ്മസ് ആഘോഷിച്ചു.

സൗഹൃദങ്ങള്‍ പുതുക്കിയും,സമ്മാനങ്ങള്‍ കൈമാറിയും,സൗഹൃദക്കൂട് ക്രിസ്മസ് ആഘോഷിച്ചു.

0
1990-2000 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടമായ സ്‌നേഹക്കൂട് സംഘടിപ്പിച്ച ക്രിസ്മസ് പുതുവര്‍ഷ പരിപാടികളില്‍ പങ്കെടുത്തവര്‍

ചിറ്റൂര്‍.സൗഹൃദങ്ങള്‍ പുതുക്കിയും,സമ്മാനങ്ങള്‍ പരസ്പരം കൈമാറിയും, നവവത്സരത്തെ എതിരേറ്റും ഗവ കോളജിലെ 1990-2000വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ സൗഹൃദക്കൂട്ക്രിസ്മസ് ആഘോഷിച്ചു. പുല്‍ക്കൂടൊരുളക്കിയും,ക്രിസ്മസ് അപ്പൂപ്പനെ ബാന്‍ഡ്‌മേളത്തിന്റെ അകമ്പടിയോടെ എതിരേററും പഴയ കാമ്പസ് സൗഹൃദങ്ങള്‍വീണ്ടെടുക്കുകയായിരുന്നു.
സുഹൃത്ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ എല്ലാവരും കൈയില്‍ കരുതിയിരുന്ന സമ്മാനപ്പൊതികള്‍ പരസ്പരംകൈമാറുകയും ചെയ്തു.പങ്കെടുത്ത എല്ലാവര്‍ക്കും പുതുവര്‍ഷകേക്കും സമ്മാനിച്ചു.പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂടിയായ അഗളിഡി.വൈ.എസ്.പി.മുരളീധരന്‍,ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. മുരുകദാസ്,അഡ്വ.ഗിരീഷ് നൊച്ചുളളി എന്നിവര്‍ അഥിതികളായെത്തി.സൗഹൃദക്കൂട് പ്രസിഡന്റ് ശ്രീജരാജീവ്, സെക്രട്ടറി ബി.സുധാകരന്‍,വൈസ് പ്രസിഡന്റുമാരായ കെ.കെ.ഷെരീഫ്,ഇ.ബി.രമേഷ്,ദര്‍ശന.എസ്.കുമാരി,മധു,ഡോ.ബീനകന്മദ്,സുവി കെ സനില്‍ എന്നിവര്‍പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version