Home NEWS INDIA സ്വവര്‍ഗ വിവാഹം നിയമപരമായ അംഗീകാരം : ഹര്‍ജി ഇന്നു സുപ്രികോടതി പരിഗണിക്കും

സ്വവര്‍ഗ വിവാഹം നിയമപരമായ അംഗീകാരം : ഹര്‍ജി ഇന്നു സുപ്രികോടതി പരിഗണിക്കും

0

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. ആവശ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്കിയിരുന്നു. സ്വവര്‍ഗ വിവാഹം രാജ്യത്തെ കുടുംബ സങ്കല്‍പത്തിന് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.

മത, സാമുഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനം. അവയെ ദുര്‍ബലപ്പെടുത്തുകയും മാറ്റി മറിക്കുന്നതുമായ വ്യഖ്യാനങ്ങളിലേക്ക് കോടതികള്‍ കടക്കരുതെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. സദാചാരമൂല്യങ്ങള്‍ക്കും നിരക്കാത്തതാണ് സ്വവര്‍ഗവിവാഹമെന്നതാണ് സാമൂഹ്യകാഴ്ചപ്പാട്. ഇക്കാര്യത്തില്‍ രാജ്യം ഉറ്റുനോക്കുന്ന ഹര്‍ജിയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version