Home LOCAL NEWS സ്ട്രീറ്റ് ലൈറ്റ് തെളിയിക്കാത്തതിനെതിരെ നഗരസഭകൗണ്‌സില്‍ യോഗത്തില് ബിജെപി പ്രതിഷേധം

സ്ട്രീറ്റ് ലൈറ്റ് തെളിയിക്കാത്തതിനെതിരെ നഗരസഭകൗണ്‌സില്‍ യോഗത്തില് ബിജെപി പ്രതിഷേധം

തൊടുപുഴ: സ്ട്രീറ്റ് ലൈറ്റ് തെളിയിക്കാത്തതിനെതിരെ തൊടുപുഴ നഗരസഭ കൗണ്‌സില്‍ യോഗത്തില് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ആനുവല്‍ മെയിന്റനവല്‍സ് കഴിഞ്ഞിട്ട് ആറു മാസത്തോളമായിട്ടും നഗരത്തിലെ വഴിവിളക്കുകള്‍ തെളിയാതെ കിടക്കുകയാണ്.

നിരന്തരം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട അധികാരികള് വേണ്ട നടപടി സ്വീകരിക്കാത്തരിനെതിരെയാണ് ബിജെപി കൗണ്‍സിലര്‍മര്‍ പ്ലക്ക് കാര്‍ഡുകളേന്തിയും മെഴുകുതിരി കത്തിച്ചും പ്രതിഷേധിച്ചത്.

സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ടു മാസം മാത്രം ശേഷിക്കേ വാര്‍ഡുഫണ്ട് ഉപയോഗിച്ച് നടത്തുന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായുള്ള ടെണ്ടര്‍ നടപടി പോലും എങ്ങുമെത്തിയിട്ടില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

പാര്‍ലമെന്ററി ചെയര്‍മാന്‍ പി.ജി. രാജശേഖരന്‍, ടി.എസ്.രാജന്‍ ജിഷ ബിനു, ശ്രീലക്ഷ്മി സുദീപ്, ജയലക്ഷ്മി ഗോപന്‍, കവിത വേണു തുടങ്ങിയവര്‍ പ്രതിഷേധ സമരത്തില്‍ പങ്കുചേര്‍ന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version