സന്നദ്ധ സേവകർക്കുള്ള
പരിശീലനം നടന്നു.
മുനിസിപ്പൽ ചെയർമാൻ
കെ.കെ. ടോമി ഉൽഘാടനം ചെയ്തു.
കോതമംഗലം : നിരാലംബർക്കുള്ള
സർക്കാർ സേവന സഹായമായ വാതിൽപ്പടിപദ്ധതി
കോതമംഗലം നഗരസയിലെ
31 വാർഡുകളിലും കാര്യക്ഷമമായി നടപ്പിലാക്കാൻ
തീരുമാനിച്ചു.
പരിശീലനത്തിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ച്
50 ഓളം പേർ പങ്കെടുത്തു.
ഉൽഘാടനം നഗരസഭ ചെയർമാൻ കെ.കെ. ടോമി നിർവ്വഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ
സിന്ധു ഗണേശൻ
അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷരായ
കെ.വി.തോമസ്,
ബിൻസി തങ്കച്ചൻ,
സിജോ വറുഗീസ് ,
രമ്യാവിനോദ്,
കില ബ്ലോക്ക്
കോ ഓർഡിനേറ്റർ സലാം കാവാട്ട്, പരിശീലന
സെന്റർ
കോ ഓർഡിനേറ്റർ
സിജു തോമസ്,
കെ.കെ.ഭാസ്ക്കരൻ, സി.എൻ. ജ്യോതി എന്നിവർ സംസാരിച്ചു.
മുനിസിപ്പൽ
കൗൺസിലർമാരും ഉദ്യോഗസ്ഥരും, കുടുംബശ്രീ പ്രതിനിധികളും
സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.