Home LOCAL NEWS ERNAKULAM സി.ആർ.ഐ.എഫ്: നെടുംങ്കണ്ടം പച്ചടി-മഞ്ഞപ്പാറ-മേലെ ചിന്നാർ-റിവർവാലി റോഡിന് സാങ്കേതികാനുമതിയായി – ഡീൻ കുര്യാക്കോസ് എം.പി

സി.ആർ.ഐ.എഫ്: നെടുംങ്കണ്ടം പച്ചടി-മഞ്ഞപ്പാറ-മേലെ ചിന്നാർ-റിവർവാലി റോഡിന് സാങ്കേതികാനുമതിയായി – ഡീൻ കുര്യാക്കോസ് എം.പി

deenkuriakose

നെടുംങ്കണ്ടം പച്ചടി-മഞ്ഞപ്പാറ-മേലെ ചിന്നാർ-റിവർവാലി (13.7 കി.മി) റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് 19 കോടി രൂപയുടെ എസ്റ്റിമേറ്റിന് സാങ്കേതികാനുമതി ആയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രലത്തിൻറെ കീഴിലുള്ള സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രച്ചർ ഫണ്ടിൽ (സി.ആർ.ഐ.എഫ്) നിന്നും 2022 ജൂലൈ മാസത്തിൽ ആണ് ഫണ്ട് വകയിരുത്തിയത്. മെയ് അവസാന വാരത്തോടെ ടെൻഡർ നടപടി പൂർത്തീകരിക്കുമെന്നും തുടർന്ന് ഓഗസ്റ്റ്–സെപ്റ്റംബർ മാസത്തോടെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും എം.പി. പറഞ്ഞു.

റോഡിൻറെ ടെൻഡർ നടപടിക്രമങ്ങൾ വേഗത്തിലാക്കി നിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം എം.പി. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്താകെ 506.14 കോടി രൂപയാണ് 30 റോഡുകൾക്കായി കേന്ദ്രസർക്കാർ അനുവദിച്ചതിൽ ഇടുക്കി പാർലമെൻറ് മണ്ഡലത്തിലേക്ക് 2 റോഡുകളാണുള്ളത്. ഇതിൽ എറണാകുളം ജില്ലയിലെ കോതമംഗലം- തൃക്കാരിയൂർ-ആയക്കാട്-മുത്തംകുഴി-വേട്ടാമ്പാറ (11 കി.മി.) റോഡിന് 16 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചതായും എം.പി. കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version