മുവാറ്റുപുഴ: ആഘോഷ നാളിൽ സാന്ത്വന സ്പർശവുമായി മൂവാറ്റുപുഴ സിറ്റസൺസ് ഡയസ് പീസ് വാലിയിൽ.
സിറ്റിസൺസ് ഡയസ് രജതജൂബിലിയുമായി ബന്ധപ്പെട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ
ഭാഗമായാണ് പ്രതിനിധി സംഘം പീസ് വാലി സന്ദർശിച്ചത്.
മാരകരോഗങ്ങളിലും അപകടങ്ങളിലുംപെട്ടു ദുരിതമനുഭവിക്കുന്ന നൂറുകണക്കിനു സഹജീവികളുടെ ആശ്രയ കേന്ദ്രമായ കോത
മംഗലത്തെ’പീസ് വാലിയിൽ, വിഷു,ഈസ്റ്റർ,റമദാൻ ദിനങ്ങളിൽ മാനവികതയുടെ സന്ദേശം ഉൾക്കൊണ്ടാണ് സന്ദർശനമെന്ന് ഡയസ് ഭാരവാഹികൾ പറഞ്ഞു
തുടര്ന്ന് കോൺഫറൻസ് ഹാളിൽ നടന്ന ‘സാന്ത്വനസായാഹ്നം’ ഡയസ് ചെയർമാൻ പി. എസ്. എ.ലത്തീഫ് അദ്ധ്യക്ഷനായി.
ഓരോരുത്തരും അനുഭവിക്കുന്ന സൗഭാഗ്യങ്ങളുടെ വില അറിയാനും സുഖങ്ങൾതേടി പരക്കം പായുന്നവരുടെ കണ്ണു തുറപ്പിക്കാനും ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നാനാവിധത്തിൽ ദുഃഖത്തിലായ സഹ ജീവികളെ ഒരേ കേന്ദ്രത്തിൽ ചികിത്സിച്ചും സംരക്ഷിച്ചും പുതുജീവിതം സമ്മാനിക്കുന്ന അസാധാരണ പ്രവർത്തനങ്ങളെ ഒപ്പമുണ്ടായ നിർമല എച്ച്.എസ്.എസ്.പ്രിൻസിപ്പൽ റവ.ഫാ.ഡോ. ആന്റണി പുത്തൻകുളം ശ്ലാഘിച്ചു.
പീസ് വാലി ട്രസ്റ്റ് ചെയർമാൻ പിഎം.അബൂബക്കർ, ഡയസ് വൈ.ചെയർമാൻഅസീസ് പാണ്ടിയാരപ്പിള്ളിൽ,എ.ഡി.മധുസൂദനൻ നായർ,
വി.എ.രാജൻസംസാരിച്ചു.ടി.എസ്.മുഹമ്മദ്,കെ.പി.റസ്സാഖ്,കെ.എം.സലിം,എം.പി.ജോർജ്,കെ.എച്ച്.കെരീം നേതൃത്വം നല്്കി.
വിവിധ ചികിത്സാ, പരിചരണ,സാന്ത്വന,പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം പി.എം. അബൂബക്കർ സംഘാംഗങ്ങൾക്കു പരിചയപ്പെടുത്തി.
ഡയസ് ഏർപ്പെടുത്തിയ ഇഫ്ത്താർ വിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.