Home LOCAL NEWS ചുറ്റുപാടുകളെ മാറ്റിയെടുക്കുകയാണ് എഴുത്തിന്റെ ലക്ഷ്യം : വി.ജി. തമ്പി

ചുറ്റുപാടുകളെ മാറ്റിയെടുക്കുകയാണ് എഴുത്തിന്റെ ലക്ഷ്യം : വി.ജി. തമ്പി

സിറ്റിസൺസ് ഡയസ് സാഹിത്യശില്പശാല ശ്രദ്ധേയമായി


മൂവാറ്റുപുഴ : പുതിയ ചുറ്റുപാടുകളെയും കാഴ്ചകളെയും അതേപടി
പകർത്തുന്നതല്ല അവയെ മാറ്റി എടുക്കുകയാണു എഴുത്തിന്റെ ലക്ഷ്യമെന്നു പ്രമുഖസാഹിത്യകാരനും സംവിധായകനുമായ വി.ജി.തമ്പി അഭിപ്രായപ്പെട്ടു.വ്യക്തതകളെയല്ല അവ്യക്തതകളെയാണ് പ്രതിഫലിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുവാറ്റുപുഴ സിറ്റിസൺസ് ഡയസ് രജതജൂബിലി പരിപാടികളുടെ ഭാഗമായി നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സാഹിത്യശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


യോഗത്തിൽ ഡയസ്‌ചെയർമാൻ പി.എസ്.എ.ലത്തീഫ് ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കവിതാരചനയിൽ കാലിക്കറ്റ് യുണി.കോളജ്
ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ.സുരേഷ് മൂക്കന്നൂർ
ക്ലാസ് നയിച്ചു.കവിതകൾ ആലപിച്ചും കുട്ടികൾ തത്സമയം എഴുതിയ കവിതകൾ വിശകലനം ചെയ്തു, കവിത എഴുതാൻ പഠിപ്പിച്ചും സുരേഷ് മുക്കന്നൂരിന്റെ ക്ലാസ് കുട്ടികൾക്ക് പ്രചോദനമായി.

പ്രമുഖബാലസാഹിത്യകാരൻ ഹരീഷ് .ആർ.നമ്പൂതിരിപ്പാട് (കഥാരചന) ,എഴുത്തുകാരൻഡോ.ജെ.കെ.എസ്.വീട്ടൂർ ( പ്രബന്ധരചന) പ്രമുഖ
മാധ്യമ പ്രവർത്തകൻ പി.എസ്.രാജേഷ് ( എഴുത്തിന്റെ സൗകുമാര്യം ) എന്നിവർ ക്ലാസ്സെടുത്തു.
ശിൽപശാലഡയാക്ടർ ഡോ.ഫാ.ആൻറണി പുത്തൻകുളം ആമുഖ പ്രസംഗം നടത്തി.അഡ്വ.സി.പി.ജോണി,എ.ഡി.മധുസൂദനൻനായർ,വി.എ.രാജൻ,സി.രവികുമാർ,വി.പി.വിനയകുമാർ സംസാരിച്ചു.
സമാപനപരിപാടിയിൽ ഡയസ് സെക്രട്ടറി അഡ്വ. എൻ.രമേശ്,വൈ.ചെയർമാൻഅസീസ് പാണ്ടിയാരപ്പിള്ളി,ട്രഷറർ ടി.എസ്.മുഹമ്മദ്, എം.പി. ജിജീഷ് പി.ബി.,
ജോർജ്, സിജി വളവി പങ്കെടുത്തു.

മുഴുവൻകുട്ടികൾക്കുംസർട്ടിഫിക്കറ്റുകൾക്കൊപ്പം പി.എസ്.എ.ലത്തീഫ് രചിച്ച ‘പൂച്ചക്കുട്ടിയുടെ പ്രണയമെയിലുകൾ’എന്ന
കഥാപുസ്തകം സമ്മാനമായി വിതരണം
ചെയ്തു. ഏകദിന ശില്പശാലയിൽ നൂറ്റമ്പതോളം കോളജ് സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version