Home NEWS KERALA സഞ്ചാരികള്‍ കൂടുന്നത് വരയാടുകളുടെ സൈ്വര്യവിഹാരത്തിന് തടസമാകുന്നു

സഞ്ചാരികള്‍ കൂടുന്നത് വരയാടുകളുടെ സൈ്വര്യവിഹാരത്തിന് തടസമാകുന്നു

0
പടം ഹില്‍ ടോപ്പില്‍ കാണപ്പെടുന്ന വരയാടുകള്‍

നെല്ലിയാമ്പതി. വനമേഖലയോടുചേര്‍ന്നുള്ള തോട്ടംമേഖലയിലും സഞ്ചാരികളെത്തുന്ന വ്യൂപോയന്റുകളിലുമായി മേഞ്ഞുനടക്കുന്ന വരയാടുകള്‍ സഞ്ചാരികള്‍ക്കും കൗതുകമായി.എന്നാല്‍ സഞ്ചാരികളുടെ എണ്ണം കുടുന്നത് ഇവയുടെ സൈ്വര്യവിഹാരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.പാറക്കൂട്ടങ്ങളോടുചേര്‍ന്ന് പുല്‍മേടുകള്‍ നിറഞ്ഞ പ്രദേശങ്ങളില്‍മാത്രം കാണുന്നവയാണ് വരയാടുകള്‍ (നീലിഗിരി താര്‍).ഒന്നരവര്‍ഷംമുന്‍പ് വനംവകുപ്പ് വിവിധഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളില്‍ നെല്ലിയാമ്പതിയിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നെല്ലിയാമ്പതി നൂറടിയ്ക്കു സമീപമുള്ള ഹില്‍ ടോപ്പിലെ നിരീക്ഷണ ക്യാമറയിലാണ് ആദ്യമായി കണ്ടത്. ഈ മേഖലയില്‍ മാത്രം അറുപതോളം വരയാടുകളെ പരിശോധനയില്‍ കണ്ടെത്തി. ഹില്‍ടോപ്പിനെക്കൂടാതെ സീതാര്‍ക്കുണ്ട്, കേശവന്‍പാറ, കുരിശുമല, ഗോവിന്ദാമല, വരയാടുമല തുടങ്ങിയ ഭാഗങ്ങളിലും പിന്നീട് വരയാടുകളെ കണ്ടെത്തി
സീതാര്‍കുണ്ട്, കേശവന്‍പാറ, കുരിശുമല, ഗോവിന്ദാമല, വരയാട്ടുമല തുടങ്ങിയ ഭാഗങ്ങളിലും പിന്നീട് വരയാടുകളെ വനംവകുപ്പിന്റെ സാധാരണ പരിശോധനകളിലും കണ്ടെത്തിയിരുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് വരയാടുകള്‍ ഉള്‍പ്പെടുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 600 മുതല്‍ 1500 വരെ മീറ്റര്‍ ഉയരമുള്ള പുല്‍മേടുകളുള്ള പ്രദേശങ്ങളിലാണ് വരയാടുകള്‍ കൂടുതലായി കാണപ്പെടാറുള്ളത്. നെല്ലിയാമ്പതിയിലെ ഭൂപ്രകൃതിയും വരയാടുകള്‍ക്ക് അനുയോജ്യമാണ്.പശ്ചിമഘട്ടത്തില്‍ തമിഴ്‌നാട്ടിലെ നീലഗരി മേഖലയിലാണ് വരയാടുകള്‍ കൂടുതലുള്ളത്. തമിഴ്‌നാട്ടുകാരുടെ സംസ്ഥാന മൃഗം കൂടിയാണിത്. കേരളത്തില്‍ ഇരവികുളം ദേശീയോദ്യാനത്തിലും വരയാടുകളുടെ സാന്നിധ്യമുണ്ട്.

നെല്ലിയാമ്പതിയിലെ ജനസഞ്ചാര മേഖലയില്‍ വരയാടുകള്‍ കണ്ടെത്തുന്നത് അവയുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് മനസിലാക്കേണ്ടത്.ഇവയുടെ സംരക്ഷണത്തിനും,കൃത്യമായ കണക്കെടുക്കാനും വനംവകുപ്പ് പദ്ധതികള്‍തയാറാക്കണമെന്ന് പരിസ്ഥിതി സംഘടനയായ എര്‍ത്ത് വാച്ച്‌കേരള ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version