Home NEWS KERALA സജി ചെറിയാൻ മന്ത്രിയായി ജനുവരി 4ന് സത്യപ്രതിജ്ഞ ചെയ്യും

സജി ചെറിയാൻ മന്ത്രിയായി ജനുവരി 4ന് സത്യപ്രതിജ്ഞ ചെയ്യും

0
SAJI CHERIYAN

സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സത്യപ്രതിജ്ഞ ജനുവരി നാലിന് ബുധനാഴ്ച നടക്കും. രണ്ടാം പിണറായി മന്ത്രിസഭയിൽ ഫിഷറീസ് സാംസ്‌കാരിക മന്ത്രിയായിരുന്നു സജി ചെറിയാൻ. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദത്തിന്റ പേരിൽ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത്.

സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് മടങ്ങിവരവിന് അവസരമൊരുക്കിയത്. ഗവർണറുടെ സമയം കൂടി നോക്കി സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കാൻ പാർട്ടി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.

ഫിഷറീസ്, സാംസ്‌കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ തന്നെ മടങ്ങിവരവിലും സജി ചെറിയാന് ലഭിക്കുമെന്നാണ് വിവരം. ൾ ഇത്ര വഷളാകില്ലായിരുന്നെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. ജൂലൈ 3ന് ആണ് മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദമുയർന്നതോടെ രാജിവച്ചത്. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു.

ഇതിനിടെ സജി ചെറിയാൻറെ മന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവ് യു.ഡി.എഫ് അംഗീകരിക്കില്ലെന്നും സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി കെ.പി.സി.സി ആചരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version