ഷാഫിപറമ്പിൽ എം എൽ എ യ്ക്കെതിരെയുള്ള പോലീസ് കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ഹൈവേ ഉപരോധിച്ച് യൂത്ത്കോൺഗ്രസ്…
കരുനാഗപ്പള്ളി : യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ എം. എൽ .എ യെ എറണാകുളത്ത് പോലീസ് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവുമായെത്തിഹൈവേ ഉപരോധിച്ചു. പോലീസ് കയ്യുക്കുകൊണ്ട് ജനകീയ സമരത്തെ അടിച്ചമർത്താൻ നോക്കിയാൽ യൂത്ത്കോൺഗ്രസ് കയ്യും കെട്ടി നോക്കിനിക്കില്ലായെന്ന് ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജ് പറഞ്ഞു. ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പോലീസ് പിന്നീട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി കോൺഗ്രസ് നേതാവ് ബോബൻ. ജി. നാദ് മുഖ്യപ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറിമാരായ വരുൺആലപ്പാട്, എ. ഷഹനാസ്, റിനോഷാ,ആർ. എസ് കിരൺ കെ. എസ്. യു ജില്ലാ കോഡിനേറ്റർ അൻഷാദ്,നിയോജകമണ്ഡലം ഭാരവാഹികളായ അയ്യപ്പദാസ്,ആദിൽ,ഹരിക്കുട്ടൻ, ഫഹദ്തറയിൽ,ജെ. എൻ ആസാദ്,ഹരിലാൽ മുരുകാലയം, ആദിൽ മണ്ഡലം പ്രസിഡന്റ്മാരായ കെ. വി വിഷ്ണുദേവ്, ഷമീം പൂവണ്ണാൽ, അജേഷ് പവുമ്പ, അഭിഷേക്, ഷാജഹാൻ, ഫഹദ് എന്നിവർ നേതൃത്വം നൽകി.