ന്യൂഡൽഹി :തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ കേന്ദ്ര ഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്തലജെയ്ക്കെതിരെ 48 മണിക്കൂറിനകം നടപടിയെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു. ശോഭയ്ക്കെതിരെ ഡിഎംകെ നൽകിയ പരാതിയിലാണ് കമീഷന്റെ നടപടി. കർണാടക മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കാണ് നിർദേശം. തമിഴ്‌നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങൽക്കെതിരെയാണ് വിദ്വേഷം ജനിപ്പിക്കുന്ന പ്രസതാവന നടത്തിയത്.
തമിഴ്നാട്ടിൽനിന്ന് പരിശീലനം നേടിയവർ കർണാടകത്തിലെത്തി ബോംബുവയ്ക്കുന്നു ഡൽഹിയിൽനിന്നുള്ളവർ പാകിസ്ഥാൻ സിന്ദാബാദ് എന്നുവിളിക്കുമ്പോൾ കേരളത്തിൽ നിന്നുള്ളവർ ആസിഡ് ആക്രമണം നടത്തുന്നുവെന്നും ആണ്്് ഇവർ ആരോപിച്ചത്.
വിവാദ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ളവർ രൂക്ഷ വിമർശമുന്നയിച്ചു. മധുര പൊലീസും ശോഭയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവാദമായതോടെ തമിഴ്നാടിനെതിരായ പരാമർശം കരന്തലജെ പിൻവലിച്ചു. മാർച്ച് ഒന്നിന് ബംഗളൂരുവിൽ നടന്ന രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ശോഭ കരന്തലജെയ് വിവാദ പരാമർശം നടത്തിയത്്