Home NEWS INDIA ശിവലിംഗ’ത്തിൽ പ്രാർഥനാനുമതി തേടിയ ഹരജി നിലനിൽക്കുമെന്ന് വാരാണസി കോടതി

ശിവലിംഗ’ത്തിൽ പ്രാർഥനാനുമതി തേടിയ ഹരജി നിലനിൽക്കുമെന്ന് വാരാണസി കോടതി

0
gyanvapi mosque

ഗ്യാൻവാപി മസ്ജിദ് കോംപ്ലക്‌സിനകത്ത് ‘ശിവലിംഗം’ കണ്ടു എന്ന് പറയുന്ന സ്ഥലത്ത് പ്രാർഥനാനുമതി തേടി വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹരജി നിലനില്ക്കുമെന്ന് വാരാണസി അതിവേഗ കോടതി. ഹർജിക്കെതിരെ അഞ്ജുമൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി കോടതി തള്ളി. വിശ്വവേദിക് സംഘ് നൽകിയ ഹരജി നിലനിൽക്കുന്നതാണെന്നും കേസ് ഡിസംബർ രണ്ടിന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

ശിവലിംഗം ഉണ്ടെന്ന് അവകാശപ്പെടുന്നിടത്ത് ആരാധന അനുവദിക്കണമെന്നതിനൊപ്പം മസ്ജിദിനകത്ത് പ്രവേശിക്കുന്നതിൽനിന്ന് മുസ്ലിംകളെ വിലക്കണമെന്നും കോംപ്ലക്‌സ് ഹിന്ദുക്കൾക്ക് കൈമാറണമെന്നും ഹർജിയിലുണ്ട്. സുപ്രിം കോടതി ഉത്തരവ് പ്രകാരം ഗ്യാൻവാപി തർക്കത്തിലെ പ്രധാന കേസ് വാരണാസി ജില്ല കോടതിയിൽ പരിഗണയിലിരിക്കെയാണ് മറ്റൊരു ഹരജിയിൽ ഇത്തരം ഒരു വിധി ഉണ്ടായിരിക്കുന്നത്.
പള്ളിയുടെ പിൻഭാഗത്തെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്ന ആവശ്യവുമായി അഞ്ച് സ്ത്രീകൾ സിവിൽ കോടതിയിൽ നല്കിയ ഹർജിയുമായി ബന്ധപ്പെട്ട വിധി ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റിയാണ് നേരത്തെ സുപ്രിം കോടതിയെ സമീപിച്ചത്.
ആരാധനാലയങ്ങളിൽ തൽസ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമാണ് ആരാധന ആവശ്യപ്പെടുന്ന ഹരജിയെന്നും സുപ്രിം കോടതിയിൽ വാദിച്ചിരുന്നു. ശിവലിംഗം കണ്ടെത്തിയ സ്ഥലം ഉൾപ്പെടുത്തി ഇടക്കാല സംരക്ഷണ ഉത്തരവ് സുപ്രീംകോടതി വിധിച്ചിരുന്നു.എന്നാലും

കേസിന്റെ പ്രാധാന്യം പരിഗണിച്ചാണ് സീനിയർ ജഡ്ജിതന്നെ വാദം കേൾക്കുന്നതിന് കേസ് ജില്ലാ കോടതിയിലെക്ക് മാറ്റിയത്.
വാരാണസി ജില്ല കോടതി ആദ്യം പരിഗണിക്കേണ്ടത് പള്ളി കമ്മിറ്റി മുന്നോട്ടുവെച്ച വിഷയമായിരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതേ സാഹചര്യത്തിലാണ് പ്രദേശിക കോടതി സമാനമായ ഹർജി ഫയലിൽ സ്വീകരിച്ചിരിക്കുന്നത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version