Home NEWS INDIA വർഗീയ കലാപം ലക്ഷ്യമിട്ട് പശുവിനെ അറുത്ത ഹിന്ദുത്വ സംഘടനാ നേതാവ് അറസ്റ്റിൽ

വർഗീയ കലാപം ലക്ഷ്യമിട്ട് പശുവിനെ അറുത്ത ഹിന്ദുത്വ സംഘടനാ നേതാവ് അറസ്റ്റിൽ

രാമനവമി ദിനത്തിൽ ആഗ്രയിൽ വർഗീയ കലാപം സൃഷ്ടിക്കുന്നതിനു പശുക്കളെ അറുത്ത സംഭവത്തിൽ തീവ്ര ഹിന്ദുത്വ സംഘടനയിലെ പ്രവ്ര്ർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരത് ഹിന്ദു മഹാസഭയിലെ പ്രവർത്തകരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തു. പശുവിനെ അറുത്തശേഷം നാലു മുസ്ലിം യുവാക്കൾക്കെതിരെ വ്യാജ പരാതി നൽകുകയായിരുന്നു.ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറിൽ മാർച്ച് 29ന് രാത്രി പശുവിനെ അറുക്കുകയായിരുന്നു.. എന്നാൽ, പൊലീസ് സത്യസന്ധമായി കേസ് അന്വെഷിച്ചതോടെയാണ് പരാതി വ്യാജമാണെന്നു തെളിഞ്ഞത്.

ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ടാണ് പ്രധാന സൂത്രധാരനെന്ന് ആഗ്രയിലെ ഛട്ട അഡിഷനൽ പൊലീസ് കമ്മിഷണർ ആർ.കെ സിങ് അറിയിച്ചു. ഇദ്ദേഹത്തിൻറെ സുഹൃത്തുക്കളും അനുയായികളും പശുവിനെ അറുത്ത ശേഷം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.

മുഹമ്മദ് റിസ്വാൻ, മുഹമ്മദ് നകീം, മുഹമ്മദ് ഷാനു, ഇമ്രാൻ ഖുറൈശി എന്നിവരെ പ്രതി ചേർത്താണ് പൊലീസിൽ പരാതി നൽകിയത്. തൊട്ടടുത്ത ദിവസം ഇമ്രാനെയും ഷാനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. കേസിൽ ഇവർക്ക് പങ്കില്ലെന്നും വ്യാജ പരാതിയിലൂടെ വർഗീയ കലാപമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് വെളിപ്പെടുത്തി. സംഭവത്തിൽ കള്ളക്കേസ് നൽകിയവർക്കെതിരെ സഞ്ജയ് ജാട്ടിനു വ്യക്തിവിരോധമുണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്.

ഇയാളും കൂട്ടാളികളും കാലിക്കച്ചവടക്കാരുട വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കേസെടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പതിവാണെന്ന് പോലിസ് പറഞ്ഞു

https://www.thejasnews.com/big-stories/cow-killing-frame-up-in-agra-224216

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version