Home LOCAL NEWS ERNAKULAM വേനൽച്ചൂടിൽ ദാഹമഹറ്റാൻ ജില്ല പോലീസ് സൊസൈറ്റിയുടെ തണ്ണീർപന്തൽ

വേനൽച്ചൂടിൽ ദാഹമഹറ്റാൻ ജില്ല പോലീസ് സൊസൈറ്റിയുടെ തണ്ണീർപന്തൽ

0

തണ്ണീർപന്തലിൽ പൊട്ടുവെള്ളരി, തണ്ണിമത്തൻ, നാടൻ സംഭാരം, തണുത്ത വെള്ളം എന്നിവയാണ് പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നത്.

മുവാറ്റുപുഴ : വേനൽച്ചൂടിൽ ദാഹമകറ്റാൻ നഗരഹൃദയത്തിൽ തണ്ണീർപ്പന്തൽ ഒരുക്കി എറണാകുളം ജില്ലാ പോലീസ് വായ്പ സഹകരണസംഘം. അരമന ജംഗ്ഷനി്ൽ ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നിർമിച്ച തണ്ണീർപന്തലിൽ പൊട്ടുവെള്ളരി, തണ്ണിമത്തൻ, നാടൻ സംഭാരം, തണുത്ത വെള്ളം എന്നിവയാണ് പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നത്്.

സംസ്ഥാനസഹകരണവകുപ്പിന്റെ നിർദേശപ്രകാരം ആരംഭിച്ച തണ്ണീർപന്തൽ മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് ഉൽഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വാർഡ് കൗൺസിലർ രാജശ്രീ രാജു, മുവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസ്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രവീൺ എന്നിവർ ആശംസകൾ നേർന്നു. സംഘം ഭരണസമിതി അംഗങ്ങളായ അജിത്കുമാർ എം എം, ഉബൈസ് എം എം, ഷീജ ഓ കെ, എറണാകുളം റൂറൽ പോലീസ് അസോസിയേഷൻ ജില്ല ഭാരവാഹികളായ സൂരജ് പി സി, ബിബിൽ മോഹൻ, ഷിയാസ് പി എ എന്നിവർ പങ്കെടുത്തു.
തിരക്കേറിയ ഈ ഭാഗത്ത് വിദ്യാർഥികൾ അടക്കം നൂറുകണക്കിനു യാത്രക്കാർക്ക് ആ്ശ്വാസമാകുന്നതാണ് പദ്ധതി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version