Home NEWS KERALA വെള്ളക്കരം ഓണ്‍ലൈനില്‍ മാത്രമേ അടയ്ക്കാവൂ എന്ന ഉത്തരവ് മരവിപ്പിച്ചു

വെള്ളക്കരം ഓണ്‍ലൈനില്‍ മാത്രമേ അടയ്ക്കാവൂ എന്ന ഉത്തരവ് മരവിപ്പിച്ചു

വെള്ളക്കരം ഓണ്‍ലൈനില്‍ മാത്രമേ അടയ്ക്കാവൂ എന്ന ഉത്തരവ് മരവിപ്പിച്ചു. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ കഴിയൂ എന്ന ഉത്തരവാണ് കേരള വാട്ടര്‍ അതോറിറ്റി മരവിപ്പിച്ചത്. ഉത്തരവ് മരവിപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴിയും ക്യാഷ് കൗണ്ടര്‍ വഴിയും ബില്ലടക്കാനാവും.

ബില്ലടവില്‍ നിലവിലുള്ള സ്ഥിതി തുടരുമെന്നാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ കൗണ്ടറില്‍ സ്വീകരിക്കില്ലെന്ന ഉത്തരവ് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിലാണ് ഉത്തരവ് മരവിപ്പിച്ചത് എന്നാണ് വിശദീകരണം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version