Home SPORTS FOOTBALL വീരഗാഥ രചിച്ച് മൊറോക്കോ !! സെമി കാണാതെ പറങ്കിപ്പടയും തോറ്റുമടങ്ങി

വീരഗാഥ രചിച്ച് മൊറോക്കോ !! സെമി കാണാതെ പറങ്കിപ്പടയും തോറ്റുമടങ്ങി

0

ആഫ്രിക്കയെ ഫുട്്‌ബോൾ ചരിത്രത്തിലേക്കു ഉയർത്തി ലോകകപ്പിൽ മൊറോക്കോ സെമിയിൽ. ആദ്യ പകുതിയിൽ യൂസുഫ് അൽനസീരി പറങ്കികളുടെ മേൽ ഉയർന്നുപൊങ്ങുമ്പോൾ അത്് ഒടുവിൽ ക്രിസ്റ്റിയാനോ റൊണോൽഡോയുടെ കണ്ണീരിൽ അവസാനിക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
42-ാം മിനിറ്റിലാണ് യുസഫ് എൻ നെസിരിയുടെ ഗോൾ വീണത്. മൊറോക്കൻ പോസ്റ്റിലേക്കു പാഞ്ഞുവരുന്ന ഓരോ പന്തും കൈപ്പിടിയിലൊതുക്കിയ ഗോളി യാസീൻ ബോനോയുടെ അത്യൂജ്ജ്വല മികവും ടീമിന്റെ പ്രതിരോധവും മുന്നേറ്റവും ചേർന്നതോടെ പറങ്കിപ്പട നിഷ്പ്രഭമായി. മൊറോക്കോ സെമിയിലെത്തുന്ന ആഫ്രിക്കന്ർ -അറബ് ടീമായി ചരിത്രവും സൃ്ഷ്ടിച്ചു.

തിരിച്ചടിക്കുകയെന്ന ദൗത്യവുമായി ഇരമ്പിക്കയറിയ പോർച്ചുഗലും, തോറ്റുകൊടുക്കില്ലെന്ന മോറോക്കോയുടെ പ്രതിജഞയും തുമാമ മൈതാനത്ത് പതിനായിരങ്ങളെ ശ്വാസംപോലും വിടാനാവാതെ സ്തംഭിച്ചു നിർത്തിയ കാഴ്ചയായിരുന്നു ഒരുക്കിയത്. ആദ്യ പകുതിയിൽ നായകൻ ക്രിസ്റ്റ്യാനോയെ പുറത്തിരുത്തി പോരാട്ടത്തിനിറങ്ങിയ പോർച്ചുഗൽ, കളി കൈവിട്ടതോടെ രണ്ടാം പകുതിയിൽ നായകനെയും ഇറക്കി പോരാടി. ജാവോ കാൻസലോയും വന്നു. പക്ഷേ, ഫലം മറിക്കാനാവാതെ അവസാന വിസിൽ മുഴങ്ങുമ്പോൾ ലോകമെങ്ങും ഏറെ ആരാധകരുള്ള ക്രിസ്റ്റിയാനോയുടെ കണ്ണീരോടെയുള്ള മടക്കം വേദനപ്പിക്കുന്നതായിരുന്നു.

അവസനാന നിമിഷങ്ങളിൽ താരങ്ങളെ മാറ്റി പരീക്ഷിച്ച് ഇരു ടീമുകളും അടവുകൾ പയറ്റിയതും ആകാംക്ഷ നിറക്കുന്നതായിരുന്നു. മൊറോക്കോ നിരയിൽ പരുക്കേറ്റ റൊമെയ്ൻ സയ്‌സിനു പകരം അഷ്‌റഫ് ദാരിയെത്തി. പിന്നീട് സെലിം അമല്ലയെ പിൻവലിച്ച് വാലിദ് ഷെദിരയേയും യൂസഫ് എൻ നെസിറിയെ പിൻവലിച്ച് ബദിർ ബെനോനിനെയും കളത്തിലിറക്കി. മത്സരം 70-ാം മിനിറ്റിലേക്ക് അടുക്കവെ ഗോൺസാലോ റാമോസിനു പകരം റാഫേൽ ലിയോയും ഒട്ടാവിയോയ്ക്കു പകരം വിട്ടീഞ്ഞയും മൊറോക്കോ നിരയിൽ പരുക്കേറ്റ റൊമെയ്ൻ സയ്‌സിനു പകരം അഷ്‌റഫ് ദാരിയെത്തി. പിന്നീട് സെലിം അമല്ലയെ പിൻവലിച്ച് വാലിദ് ഷെദിരയേയും യൂസഫ് എൻ നെസിറിയെ പിൻവലിച്ച് ബദിർ ബെനോനിനെയും കളത്തിലിറക്കി. മത്സരം 70ാം മിനിറ്റിലേക്ക് അടുക്കവെ ഗോൺസാലോ റാമോസിനു പകരം റാഫേൽ ലിയോയും ഒട്ടാവിയോയ്ക്കു പകരം വിട്ടീഞ്ഞയും കളത്തിലെത്തി.

പലവട്ടം ഗോളിനരികെയെത്തിയ പ്രകടനവുമായി പോർച്ചുഗൽ ടീം കളം നിറഞ്ഞെങ്കിലും ലക്ഷ്യം നേടാനായില്ല. ബ്രൂണോ ഫെർണാണ്ടസ് അടിച്ച പല ഷോട്ടുകൾ നിർഭാഗ്യത്തിന് പുറത്തേക്കു പോയി. ഗോൺസാലോ റാമോസിന്റെ മനോഹര നീക്കവും ഫലവത്തായില്ല. ക്രിസ്റ്റ്യാനോയെ നിലം തൊടീക്കാതെ പ്രതിരോധിക്കുന്നതിലും മോറോക്കോ വിജയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version