മാനന്തവാടി: വീടിന്റെ മേൽ കൂരയുടെ നിർമാണ പ്രവർത്തിക്കിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. തൃശിലേരി വരിനിലം നെടിയാനിക്കിൽ അജിൽ ജെയിംസ് (ഉണ്ണി 23 ആണ് മരണമടഞ്ഞത്. ഓട് മുറിക്കുന്നതിനിടയിൽ കട്ടിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റതാണ് മരണകാരണം. കൂടെയുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ നിന്നു ആംബുലൻസ് എത്തി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാനന്തവാടി എസ്.കെ.കെ. ജോബിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.