എടത്വ:സി.പി.ഐ (എം)തലവടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം നടന്നു
തലവടി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ മുരിക്കോലുമുട്ട് കാഞ്ഞൂർ മഠത്തിൽ പരേതനായ കെ.രാമകൃഷ്ണൻ്റെ കുടുംബത്തിനാണ് സ്നേഹവീട് നിർമ്മിച്ചത്.5 പെൺകുട്ടികൾക്കും ഭാര്യയ്ക്കും ഏക ആശ്രയമായിരുന്ന കെ.രാമകൃഷ്ണൻ്റെ മരണത്തോടു കൂടി ഏറെ അവർ പ്രതിസന്ധിയിലായി.ജാതി-മത- രാഷ്ട്രീയ ചിന്തകൾക്കതീതമായി എല്ലാവരും കൂട്ടായി നല്കിയ സഹകരണം കൊണ്ട് നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം സി.പി.ഐ എം ജില്ലാ സെക്രട്ടറി ആർ. നാസർ നിർവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ നിർമാണ കമ്മിറ്റി പ്രസിഡൻ്റ് എ.പി.ലാൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിയേറ്റംഗം എ മഹേന്ദ്രൻ, മുൻ എം.എൽ എ സി.കെ. സദാശിവൻ, കെ.കെ. അശോകൻ, ജി.ഉണ്ണികൃഷ്ണൻ, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, വൈസ് പ്രസിഡൻറ് ജോജി ഏബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജോജി ജെ വൈലപള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, പഞ്ചായത്ത് അംഗങ്ങളായ അംഗങ്ങളായ ബിന്ദു ഏബ്രഹാം, കലാമധു, നിർമ്മാണ കമ്മിറ്റി സെക്രട്ടറി എം.കെ.സജി, ട്രഷറാർ ബി. രമേശ് കുമാർ, വൈസ് പ്രസിഡൻ്റുമാരായ പി.വി.രവീന്ദ്രനാഥ്, ചന്ദ്രമോഹൻ പര്യാത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള ,തലവടി സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ഇ ഏബ്രഹാം, എം.കെ രാജു, രമേശ് വി.ദേവ് , അനീഷ് മാത്യൂ, ഡി. ദീപകുമാർ, എൻ.പി.രാജൻ, നാരായണൻ നായർ പുന്നാമ്പിൽ, സദാനന്ദൻ പാലപറമ്പിൽ, പി.ഡി.സുരേഷ്, രജീഷ് കുമാർ പൊയ്യാലുമാലിൽ എന്നിവർ സംബന്ധിച്ചു.ചടങ്ങിൽ സ്നേഹ വീടിൻ്റെ നിർമ്മാണത്തിന് നേതൃത്വം നല്കിയ കെ.ശ്യാംകുമാറിനെ ചടങ്ങിൽ ആദരിച്ചു.