Home LOCAL NEWS വിവാഹദിനത്തിൽ അനാഥരായ അമ്മമാർക്ക് ഭക്ഷണവും വസ്ത്രവും മധുരപലഹാരങ്ങളുമായി ദമ്പതികൾ

വിവാഹദിനത്തിൽ അനാഥരായ അമ്മമാർക്ക് ഭക്ഷണവും വസ്ത്രവും മധുരപലഹാരങ്ങളുമായി ദമ്പതികൾ

മൂവാറ്റുപുഴ : വിവാഹനാളിൽ അനാഥരായ അമ്മമാർക്ക് ഭക്ഷണവും വസ്ത്രവും മധുരപലഹാരങ്ങളുമായി ദമ്പതികളുടെ സ്നേഹസമ്മാനം. മൂവാറ്റുപുഴയിലെ വ്യവസായ പ്രമുഖരായ പിവിഎം ഗ്രൂപ്പ് ഡയറക്ടർ പി.എം ഇസ്മയിലിന്റെ മകന്റെ വിവാഹദിനത്തിലാണ് ശ്രദ്ദേയമായ മൂവാറ്റുപുഴ സ്നേഹവീട്ടിലെ അമ്മമാർക്ക് സ്നേഹവിരുന്നൊരുക്കിയത്.

ഞായറാഴ്ചയായിരുന്നു ഇസമയിലിന്റെ മകൻ സുൽഫീക്കറും പെരുമ്പാവൂർ വല്ലം കൂറ്റായി വീട്ടിൽ പരേതനായ അസൈനാറിന്റെ മകൽ അസ്നത്തു തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ നാളിലണിയാൻ അമ്മമാർക്കെല്ലാം നേരത്തതന്നെ വസ്ത്രങ്ങൾ വാങ്ങി നൽകി. ഭക്ഷണവും ഏർപ്പാടാക്കി. വിവാഹശേഷം ദമ്പതികൾ മധുരപലഹാരങ്ങളുമായി അമ്മമാരുടെ അനുഗ്രഹം വാങ്ങാൻ എത്തി. സ്നേഹവീട് സ്ഥാപകൻ ബിനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ ദമ്പതികളെ സ്വീകരിച്ചു. ഏറെ നേരം അമ്മമാർക്കൊപ്പം ചിലവഴിച്ചശേഷമാണ് സുൽഫിയും അസ്നത്തും വിവാഹസൽക്കാര വേദിയലേക്ക് മടങ്ങിയത്.

മൂവാറ്റുപുഴയിലെ ജീവകാരുണ്യ മേഘലയിലെ നിറസാനിധ്യമാണ് പിവിഎം ഗ്രൂപ്പ്. വെള്ളപ്പൊക്കം, കോവിഡ് സമയങ്ങളിൽ ദിനം പ്രതി ആയിരങ്ങൾക്ക് ഭക്ഷണം ഒരുക്കിയും ആവശ്യക്കാർക്ക് ക്യാമ്പുകളിൽ വസ്ത്രങ്ങൾ എത്തിച്ചു നൽകിയും സജീവ ഇടപെടലാണ് ഇവർ നടത്തിയിരുന്നത്. പിഎം അമീർ അലിയും സഹോദരങ്ങളായ പിഎം മുഹമ്മദ് അലി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പിഎം അബ്ദുൽസലാം, പി,എം ഇബ്രാഹിം, പി.എം.ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. മക്കളും കൊച്ചുമക്കളുമെല്ലാം ഇവർക്കൊപ്പം വിവിധ ബിസിനസുകൾ നടത്തുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version