വിലക്കയറ്റത്തിനെതിരെ മുസ്ലിം ലീഗ് കരുനാഗപ്പള്ളിയിൽ പ്രതിഷേധ മാർച്ചും സംഗമവും സംഘടിപ്പിച്ചു
കരുനാഗപ്പള്ളി: സർക്കാർ നിസ്സംഗത വെടിയുക, വിലക്കയറ്റം നിയന്ത്രിക്കുക എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് നിയോജക മണ്ഢലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ടൗൺ ക്ലബ്ബിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി ടൗൺ ചുറ്റി മുനിസിപ്പൽ ഓഫീസിന് മുന്നിൽ സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എം.എ. സലാം ഉൽഘാടനം ചെയ്തു. നിയോജക മണ്ഢലം പ്രസിഡന്റ് കാട്ടൂർ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എച്ച്. സലിം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വാഴേത്ത് ഇസ്മയിൽ, എസ്.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി താഷ്കന്റ് കാട്ടിശ്ശേരി, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം തൊടിയൂർ താഹ, യൂനുസ് ചിറ്റുമൂല, അമ്പുവിള ലത്തീഫ്, അയത്തിൽ നജീബ്, നഗരസഭ കൗൺസിലർ റഹിയാനത്ത് ബീവി എന്നിവർ സംസാരിച്ചു.