Home LOCAL NEWS KOLLAM വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ പിടിയില്‍.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ പിടിയില്‍.

0

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ പിടിയില്‍.

കരുനാഗപ്പള്ളി :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പ്രതികള്‍ പോലീസ് പിടിയിലായി. കൊല്ലം, തടിക്കാട്, ഏറം ആയില്യം രാധാകൃഷ്ണപിള്ള(59), തിരുവനന്തപുരം, പാലോട്, എക്‌സ് സര്‍വ്വീസ് കോളനി ബിന്ദു ഭവനില്‍സുകുമാരന്‍(61) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് . കരുനാഗപ്പള്ളി ആദിനാട് സ്വദേശിയായ യുവതിയില്‍ നിന്നും എട്ടേകാല്‍ ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. തട്ടിപ്പിലൂടെ പണമുണ്ടാക്കുന്നതില്‍ വിദഗ്ദരായ പ്രതികള്‍ക്കെതിരെ മുമ്പും സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. വിദേശത്ത് ജോലി അന്വേഷിക്കുന്നതിനിടയില്‍, റൊമാനിയയില്‍ ഒരു ലക്ഷം രൂപ മാസ ശമ്പളം ഉള്ള ജോലി വാങ്ങി നല്‍കാമെന്ന് മോഹിപ്പിച്ച് പ്രതികള്‍ യുവതിയെവലയിലാക്കുകയായിരുന്നു.പണം നല്‍കിയാല്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരില്‍ നിന്ന് പലപ്പോഴായി എട്ടേകാല്‍ ലക്ഷം രൂപ കൈപറ്റിയിരുന്നു. തട്ടിപ്പ് മനസ്സിലാക്കി പണം തിരികെ ചോദിച്ചെങ്കിലും പ്രതികളില്‍ നിന്നും മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരുടെ കൊട്ടാരക്കര വാളകത്തുള്ള ഓഫീസിലെത്തി നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഓഫീസ് പൂട്ടിയതായി അറിഞ്ഞതിനെ തുടർന്ന്. യുവതി കരുനാഗപ്പളളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പുതിയതായി ഓഫീസ് തുറന്നെന്ന് മനസ്സിലാക്കി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ സമാന രീതിയില്‍ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയുട്ടുണ്ടോയെന്നും പ്രതികളുടെ കൂട്ടാളികളെ കുറിച്ചും പോലീസ് പരിശോധിച്ചു വരുകയാണ്. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് പ്രദീപ് കൂമാറിന്റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു .വിയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ഷാജിമോന്‍, സജി, സി.പി.ഒ ഹാഷിം, ബഷീര്‍ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version