Home NEWS INDIA വളരെ അപകടകരമായ ആളുകളാണ് രാജ്യം ഭരിക്കുന്നത് സത്യപാൽ മലിക്

വളരെ അപകടകരമായ ആളുകളാണ് രാജ്യം ഭരിക്കുന്നത് സത്യപാൽ മലിക്

വളരെ അപകടകരമായ ആളുകളാണ് രാജ്യം ഭരിക്കുന്നതെന്നും അതിന് നേതൃത്വം നൽകുന്നത് കളങ്കിതനായ വ്യക്തിയാണെന്നും കശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്. ചൊവ്വാഴ്ച രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ അജിത്പുരയിൽ 1935ൽ നടന്ന കർഷക കൊലപാതകങ്ങളുടെ 88-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കൂട്ടർ തന്നെ 2024 ൽ തിരിച്ചെത്തിയാൽ അതു കർഷകരുടെ ജീവിതത്തിൻറെ അവസാനമായിരിക്കുമെന്നും മല്ലിക് തുറന്നടിച്ചു. പുൽവാമ സൈനികരുടെ മരണം സംബന്ധിച്ച തന്റെ പരമാർശം സത്യപാൽ മല്ലിക് ആവർത്തിച്ചു. ”ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങൾ നൽകിയിരുന്നെങ്കിൽ 40 സൈനികരുടെ ജീവൻ രക്ഷിക്കാമായിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അക്കാര്യം പറയുന്നതിൽ നിന്നും എന്നെ വിലക്കി. തെരഞ്ഞെടുപ്പിലെ നേട്ടങ്ങൾക്കായി വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്ന് അന്നുതന്നെ ഞാൻ മനസിലാക്കി.ഏതുതരം അപകടകാരികളാണ് രാജ്യം ഭരിക്കുന്നതെന്ന് ഇപ്പോൾ നിങ്ങൾക്ക് ഊഹിക്കാം.അവർക്ക് അവരുടെ സൈനികരോടും രാജ്യത്തോടും ഒരു സഹതാപവുമില്ല” മല്ലിക് ആരോപിച്ചു.

കർഷകർ ഒറ്റക്കെട്ടായി നിൽക്കാനും അവകാശങ്ങൾക്കായി പോരാടാനും മാലിക് ആഹ്വാനം ചെയ്തു.2020-’21ൽ കർഷക പ്രതിഷേധങ്ങൾ അവസാനിച്ചു. എന്നാൽ ആവശ്യങ്ങൾ ഇതുവരെ നിറവേറ്റിയില്ല.ഉൽപന്നങ്ങളുടെ മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ഉൾപ്പെടുന്നു.2024ലെ തെരഞ്ഞെടുപ്പാണ് ബി.ജെ.പിയെ തുരത്താനുള്ള അവസാന അവസരമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദ വയർ ന്യൂസിനു സത്യപാൽ മലിക് നല്കിയ അഭിമുഖം ഇപ്പോഴും രാജ്യത്ത് വലിയ ചർച്ചയാണ്. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു പരാമർശം. ഇക്കാര്യത്തിൽ സംശയം ദൂരൂഹരിക്കുന്ന മറുപടി കേന്ദ്രസർക്കാർ ഇതുവരെ നടത്തിയിട്ടില്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version