ബെറ്റിമോൾ മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
സി പി എം തൃക്കാക്കരയിലേയ്ക്ക് കേരളമാകെ തപ്പി പൂഞ്ഞാറ്റില്‍ നിന്നും ഒരു കമ്യൂണിറ്റി കാന്‍ഡിഡേറ്റിനെ മുത്തമിട്ട് ഇറക്കിയിട്ടുണ്ട്.. ചെന്നിറമായാല്‍ പിന്നെ സകലരും മഹാന്മാരാവുക നാട്ടുനടപ്പാണ്..
രാഷ്ട്രീയ പാരമ്പര്യമൊക്ക പറന്നു വരും..അതൊക്കെ അടവുനയമാണ് .. !
ചില റിട്ടയേഡ് പക്ഷരഹിത പ്രൊഫസറന്മാര്‍ ഇന്നലെ പക്ഷമൊക്കെ കുടഞ്ഞ് ഉമതോമസിന്റെ രാഷ്ട്രീയ പാരമ്പര്യം ചോദിക്കുന്നതു കേട്ടു. . എന്റെ സാറന്മാരേ നിങ്ങള്‍ പഠിച്ച കാലത്തും പഠിപ്പിച്ച കാലത്തും ചുവപ്പുരാഷ്ട്രീയത്തിലാറാടിച്ച മഹാരാജാസ് കോളേജില്‍ ഇലക്ഷനില്‍ വിജയിച്ച കെ എസ് യു നേതാവ് ഉമ എച്ച് തന്നെയാണി ഉമ തോമസ് .. അന്നും എന്നും അവര്‍ കോണ്‍ഗ്രസ്‌കാരിയായിരുന്നു.. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അകവും പുറവും അറിയുന്ന ഒരാള്‍ ..
പി.ടി തോമസ് എന്ന രാഷ്ട്രീയ മാന്ത്രികന്റെ സഹധര്‍മ്മിണിയായതിനു ശേഷം സജീവ സംഘടനാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കാന്‍ അവര്‍ക്ക് കഴിയാതെ പോയത് പി. ടി എന്ന ക്രൗഡ് പുള്ളറിനെ മുഴുവനായും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയിരുന്നതിനാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ അവര്‍ക്ക് ഏറെയുണ്ടായതു കൊണ്ടാണ്. അപ്പോഴും കോണ്‍ഗ്രസ് സാംസ്‌കാരിക സംഘടനകളിലും വേദികളിലും അവര്‍ സജീവമായിരുന്നു.. പി ടി യുടെ എല്ലാ ഇലക്ഷനും ഫീല്‍ഡിലിറങ്ങി പ്രവര്‍ത്തിച്ച ആളാണ്.. തൃക്കാക്കരക്കാര്‍ക്ക് ഉമ തോമസിനെ അറിയാം .. ഉമ തോമസിനു തൃക്കാക്കരക്കാരെയും .. അല്ലാതെ കോണ്‍ഗ്രസ് പാരമ്പര്യം ഇനി റിട്ടയേര്‍ഡ് കമ്മി പ്രൊഫസര്‍മാര്‍ പകര്‍ന്നു കൊടുക്കേണ്ട ആളൊന്നുമല്ല ഉമ തോമസ് ..
ഒരു കാലത്തും പേരില്‍ ജാതിവാല്‍ ഇല്ലാത്ത സെക്യുലറായി ജീവിച്ച ഉമ തോമസിനെ ഉമ അന്തര്‍ജ്ജനം എന്നൊക്കെയങ്ങു വിശേഷിപ്പിക്കുന്ന തന്ത്രമുണ്ടല്ലോ …. അതു വര്‍ഗ്ഗീയത വീഴ്ത്തലാണെന്നു നന്നായി മനസ്സിലാകുന്നുണ്ട് ..!
ഇനി പറയാനുള്ളത് പ്രിയപ്പെട്ട കോണ്‍ഗ്രസ്‌കാരോടാണ് ….??
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇലക്ഷന്‍ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.. കാരണം ഭരണത്തിന്റെ പിന്‍ബലത്തില്‍ ഏതു കുതന്ത്രവും എല്‍.ഡി എഫ് പയറ്റും..
എന്തുതരം വര്‍ഗ്ഗീയ കാര്‍ഡും ഇറക്കും.. പത്ത് വോട്ട് ഉണ്ടെന്നു തോന്നുന്ന ഏതു മതമൗലികവാദിയുടെയുംതോളത്തു കൈയിടും..
അതുകൊണ്ട് അമിതമായ ആത്മവിശ്വാസത്തിന്റെ ആലസ്യത്തിലമരരുത് ..
അകത്തും പുറത്തും കൊതിക്കെറുവോടെ കുറെ കോണ്‍ഗ്രസ്‌കാരുണ്ടെന്നത് ഒരിക്കലും മറക്കരുത്..
ഭരണ വിരുദ്ധ വികാരം ഉണ്ടെന്നതു സത്യമാണ്.. അത് വോട്ടാക്കി പെട്ടിയില്‍ വീഴ്ത്താനാവണം.. എല്‍ ഡി എഫ് വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാവും ഭരണക്കാരുടെ ഭാഗത്തു നിന്നും ഏറെ ഉണ്ടാവുക..
എല്ലാ ഈര്‍ക്കിലിപ്പാര്‍ട്ടികളെക്കൊണ്ടും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിക്കാന്‍ പോലും സാധ്യതയുണ്ട്. !
പി ടി ജനങ്ങള്‍ക്ക് എത്ര പ്രിയങ്കരനായിരുന്നു എന്നു കോണ്‍ഗ്രസ് നേതൃത്വം പോലും തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ വേര്‍പാടിലാണ്.. എന്നും നമുക്ക് പി. ടി . ഏറെ പ്രിയങ്കരനാണ്. അതുകൊണ്ട് പി. ടി യെ ഹൃദയത്തിലേറ്റുവാങ്ങിയവരെ ആ സ്‌നേഹവും കടപ്പാടും സാര്‍ത്ഥകമാക്കാനുള്ള അവസരമാണിത്.. തൃക്കാക്കരയില്‍ പി ടിയ്ക്ക് തുടര്‍ച്ചയുണ്ടാവണം.. അതുകൊണ്ട് ഇടര്‍ച്ചയില്ലാതെ നമുക്ക് ഉമ തോമസിനായി കൈകോര്‍ക്കാം.. ????
മതേതരത്ത്വത്തിന് ഒരോട്ട് ….
ജനാധിപത്യത്തിന് ഒരോട്ട് ….
പ്രകൃതിയോടുള്ള കരുതലിന് ഒരോട്ട് ….
പ്രിയ പി ടി യുടെ ഓര്‍മ്മകള്‍ക്ക് ഒരോട്ട് …
പി ടി യുടെ പ്രിയതമയ്ക്ക് ഒരോട്ട് ….
ഉമ തോമസിന് ഒരോട്ട് ….
ഓരോ വോട്ടും കൈ അടയാളത്തിന് …..?
ഡോ. ബെറ്റി മോള്‍ മാത്യു .