Home LOCAL NEWS IDUKKI വരയാടുകളുടെ പ്രജനനകാലം;ഇരവികുളം ദേശീയോദ്യാനം 2 മാസത്തേക്ക് അടച്ചു

വരയാടുകളുടെ പ്രജനനകാലം;ഇരവികുളം ദേശീയോദ്യാനം 2 മാസത്തേക്ക് അടച്ചു

മൂന്നാര്‍ : വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാല്‍ ഇരവികുളം ദേശീയോദ്യാനം 2 മാസത്തേക്ക് അടച്ചു. ഏപ്രില്‍ ഒന്നിനു തുറക്കും. ഉദ്യാനം അടച്ചതോടെ രാജമലയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനവും ഇന്നു മുതല്‍ 2 മാസത്തേക്കു നിരോധിച്ചു. ഈ സീസണില്‍ ഇതുവരെ 15 വരയാടിന്‍കുഞ്ഞുങ്ങളാണു പിറന്നത്. ഉദ്യാനത്തിലെ കുമരിക്കല്ല്, മേസ്തിരിക്കെട്ട്, വരയാട്ടുമൊട്ട എന്നിവിടങ്ങളിലായി പതിനൊന്നും രാജമലയില്‍ നാലും കുഞ്ഞുങ്ങളാണു പിറന്നത്.

പ്രജനനകാലം അവസാനിച്ച ശേഷം ഏപ്രില്‍ പകുതിയോടെ വരയാടുകളുടെ കണക്കെടുപ്പു നടത്താനാണു വനം വകുപ്പ് ആലോചിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ സര്‍വേയില്‍ ഇരവികുളം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ 785 വരയാടുകളെ കണ്ടെത്തി. ഇതില്‍ 125 എണ്ണം കുഞ്ഞുങ്ങളായിരുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version