Home NEWS വയനാട് ലഹരി മാഫിയയുടെ പിടിയിൽ

വയനാട് ലഹരി മാഫിയയുടെ പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. ജില്ലയിലെ പ്രധാന നഗരങ്ങൾ കേന്ദീകരിച്ച് സ്ത്രീകളടക്കമുള്ള ലഹരി മാഫിയ പിടിമുറുക്കുകയാണ്. കഞ്ചാവ് എം എംഡി എം.എ തുടങ്ങിയ മാരക ലഹരി അതിർത്തി കടന്ന് വൻതോതിലാണ് വയനാട്ടിൽ വിൽപ്പന നടക്കുന്നത്. ഇന്നലെ ഗവ കോളേജ് റോഡിൽ നടത്തിയ പരിശോധനയിൽ രണ്ട് പ്രതികളെ കഞ്ചാവ് എം.ഡി എം.എ ഒ.സി. ബി പേപ്പർ പൈപ്പ് എന്നിവ സഹിതം കൽപ്പറ്റ എസ്.ഐ ടി അനീഷും സംഘവും പിടികൂടി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്, രാമു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പോലീസ് പിടി കൂടുന്ന പ്രതികളെ പെട്ടെന്ന് പുറത്തിറക്കുന്ന ഒരു ലഹരി മാഫിയ തന്നെ കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
പിടികൂടുന്ന പ്രതികൾ മണിക്കൂറുകൾ കൊണ്ട് പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുകയാണ്. ഒരു കിലോ കഞ്ചാവിന് 1 ഗ്രാം കുറഞ്ഞ് 999 ഗ്രാമാണ് ഒരാളിൽ നിന്നും പിടി കൂടുന്നതെങ്കിൽ അയാൾക്ക് ജാമ്യം ലഭിക്കും. എം.ഡി.എം.എ അഞ്ചു ഗ്രാമിൽ താഴെയാണെങ്കിൽ ജാമ്യം ലഭിക്കും.
നിയമത്തിൻ്റെ ഈ പഴുതു പയോഗിച്ചാണ് ലഹരി മാഫിയ നഗരങ്ങൾ കേന്ദ്രീകരിച്ച് പിടിമുറുക്കുന്നത് പെട്ടെന്ന് പണമുണ്ടാക്കാനുളള വഴിയെന്ന നിലയിൽ യുവതലമുറയിൽ വിദ്യാത്ഥികളെയടക്കം ലഹരി മാഫിയ ഉപയോഗിക്കുന്നുണ്ട്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ലഹരി വസ്തുക്കൾ പിടികൂടുന്നത് വയനാട് കേന്ദ്രീകരിച്ചാണ്. നിയമത്തിൻ്റെ നൂലാമാലകൾ ഭയന്ന് പലപ്പോഴും പോലീസിനും കണ്ണടക്കേണ്ടി വരുന്നുണ്ട്. കഞ്ചാവ് വിൽപ്പനക്കാരനായ ഒരാളെ കണ്ടെത്തി പിടികൂടിയാൽ അയാളുടെ ദേഹ പരിശോധ നടത്തണമെങ്കിൽ ഒരു ഗസറ്റഡ് ഓഫീസറുടെ സാനിധ്യം വേണം. പലപ്പോഴും പ്രതികളെ പിടി കൂടിയാൽ തന്നെ ഗസറ്റഡ് ഓഫീസർമാരെ വിളിച്ചാൽ കിട്ടാറില്ലെന്നാണ് പോലീസിൻ്റെ ഭാഷ്യം. എല്ലാം പാലിച്ച് പിടി കൂടി കേസെടുത്താൽ തന്നെ പോലീസിൻ്റെ മനോവീര്യം തകർക്കുന്ന രീതിയിലാണ് പിന്നീട് നടക്കുന്ന കാര്യങ്ങൾ. 999 ഗ്രാം കഞ്ചാവ് പിടികൂടിയാൽ ആറു മാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ ലഭിക്കേണ്ടത്. എന്നാൽ ചെറിയ തുകയുടെ പിഴ മാത്രം ഒടുക്കി ഇത്തരം കുറ്റവാളികൾ പുറത്തിറങ്ങി പൂർവാധികം ശക്തിയോടെ വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുകയാണ്.
നിയമത്തിൻ്റെ പഴുതുകൾ തന്നെയാണ് ലഹരി മാഫിയ പടർന്നു പന്തലിക്കുന്നതിൻ്റെ കാരണം.
കഞ്ചാവ് തിരുമ്മി പൊടിയാക്കി വലിക്കാനുള്ള ഒ.സി.ബി പേപ്പർ, എം.ഡി.എം.എ വലിക്കാനുള്ള പൈപ്പ് തുടങ്ങിയവയൊക്കെ ഈ ലഹരി സംഘത്തിൻ്റെ കൈകളിൽ തന്നെയുണ്ടാവും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version