Home LOCAL NEWS വയനാട്-പരിസ്ഥിതി ചിന്തകൾസെമിനാർ സംഘടിപ്പിച്ചു

വയനാട്-പരിസ്ഥിതി ചിന്തകൾ
സെമിനാർ സംഘടിപ്പിച്ചു

0

വെള്ളമുണ്ടഃ ജനപ്രതിനിധി എന്ന നിലക്ക്
ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ക്ഷേമോത്സവത്തോടനുബന്ധിച്ച്‌ ‘വയനാട്;പരിസ്ഥിതി ചിന്തകൾ’ എന്ന ശീർഷകത്തിൽ വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി ഹാളിൽ സെമിനാർ സംഘടിപ്പിച്ചു
മാനന്തവാടി
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.മുരളീധരൻ ഉദ്‌ഘാടനം ചെയ്തു.

പബ്ലിക്‌ ലൈബ്രറി പ്രസിഡന്റ്
എം.മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജുനൈദ് കൈപ്പാണി ആമുഖ പ്രസംഗം നടത്തി.
പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനുമായ അഡ്വ.എം തങ്കച്ചൻ വിഷയാവതരണം നടത്തി.

വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ ട്രൈബൽ പ്രൊമോട്ടേഴ്സിനെയും
ചടങ്ങിൽ വെച്ച്
പുതുവസ്ത്രവും ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ആദരവ്പത്രവും നൽകി അനുമോദിച്ചു.

മുട്ടിൽ ഡബ്ലു.എം.ഒ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി.എ ജലീൽ മുഖ്യാതിഥിയായിരുന്നു.വി.കെ ശ്രീധരൻ,
മിഥുൻ മുണ്ടക്കൽ,എം സുധാകരൻ,എം.മണികണ്ഠൻ ,മുജീബ് റഹ്മാൻ കെ.കെ,കമർ ലൈല,ത്രേസ്സ്യ എം.ജെ,ശാന്തകുമാരി പി.പി,സുരേഷ്.കെ,നാസർ.പി.വി തുടങ്ങിയവർ സംസാരിച്ചു.

advt wayanad 1

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version