Home LOCAL NEWS വണ്ണപ്പുറം ടൗണിലെ സ്ലാബ് ഇല്ലാത്ത ഓട യാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു

വണ്ണപ്പുറം ടൗണിലെ സ്ലാബ് ഇല്ലാത്ത ഓട യാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു

വണ്ണപ്പുറം : ടൗണില്‍ നൂറു കണക്കിനു യാത്രക്കാര്‍ കടന്നു പോകുന്ന റോഡരികില്‍ സ്ലാബ് ഇട്ട് മൂടാതെ കിടക്കുന്ന ഓട വിദ്യാര്‍ഥികളെയും കാല്‍നടക്കാരെയും അപകടത്തിലാക്കുന്നു. വണ്ണപ്പുറം എസ്എന്‍എം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍ വശത്താണ് ഓടയ്ക്ക് മൂടി ഇല്ലാതെ തുറന്നു കിടക്കുന്നത്. ഇത് ഇതുവഴി നടന്നു പോകുന്ന യാത്രക്കാരെ ഓടയില്‍ വീഴ്ത്തുന്ന അവസ്ഥയിലാണ്, ബൈപാസ് റോഡിലേക്ക് ബസുകള്‍ തിരിയുന്നതിന് അടുത്തു തന്നെയാണ് സ്ലാബിട്ടു മൂടാതെ ഓട തുറന്നു കിടക്കുന്നത്.

ഇതിനോടു ചേര്‍ന്നാണ് ബസ് സ്റ്റോപ്പും. ബസില്‍ നിന്നിറങ്ങുന്ന യാത്രക്കാരില്‍ പലര്‍ക്കും ഓടയില്‍ വീണ് പരുക്കു പറ്റിയിട്ടുണ്ട്. കൂടാതെ വിദ്യാര്‍ഥികളും ഇവിടെ അപകടത്തില്‍ പെട്ടിട്ടുണ്ട്. ദിവസവും നൂറു കണക്കിനു യാത്രക്കാരും വിദ്യാര്‍ഥികളും കടന്നു പോകുന്ന റോഡരികിലെ ഓട മൂടാതെ കിടക്കുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ജനപ്രതിനിധികളെയും പൊതുമരാമത്ത് അധികാരികളെയും അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൂടാതെ വണ്ണപ്പുറം ഹൈറേഞ്ച് ജംക്ഷനു സമീപം ഒരു കടയുടെ മുന്നില്‍ സ്ലാബ് ഇട്ടു പണി പൂര്‍ത്തിയാക്കുന്നതിന് പകരം ചെറിയൊരു ഇരുമ്പ് ഗ്രില്‍ കൊണ്ട് വയ്ക്കുകയും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു കാര്‍ തിരിച്ചപ്പോള്‍ ഗ്രില്ലിന്റെ അകത്ത് ടയര്‍ അകപ്പെട്ടു. വാഹന യാത്രക്കാരെ അപകടത്തിലാക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ സ്ലാബുകള്‍ ഇട്ടു മൂടണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version