സോവിയറ്റ് ചേരിയോടും സോവിയറ്റ് കഥകളോടും സോവിയറ്റ് നാടിനോടുമുള്ള അഗാധമായ ഇഷ്ടം ഉണ്ടായിരിക്കണം പഴയ കേരളം പന്തുകളിയിൽ യൂണിയൻ ആരാധകരായിരുന്നു. സോവിയറ്റ് ഫുട്‌ബോൾ താരങ്ങളുടെ പേര് മക്കൾക്കിടുന്ന കേരളം.
സോവിയറ്റ് യൂണിയൻ ലോക ഫുട്‌ബോൾ ചരിത്രത്തിലെ ഇതിഹാസമൊന്നുമായിരുന്നില്ല- പക്ഷെ ഗോൾവലയം കാത്ത ഇതിഹാസങ്ങളൊക്കെ ഒരുകാലത്ത് സോവിയറ്റ് യൂണിയനിൽ നിന്നായിരുന്നു. ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോളി – കറുത്ത ചിലന്തിയെന്നറിയപ്പട്ട ലെവ് യാഷിൻ. ഫുട്‌ബോളിലെ സമാനതകളില്ലാത്ത ഒരു പ്രതിഭയായി ഇന്നുമാദരിക്കപ്പെടുന്നു. മനുഷ്യനോ അതോ മാന്ത്രികനോ എന്ന് ലോകം അത്ഭുതത്തോടെയാണ് അദ്ദേഹത്തെ ഉറ്റുനോക്കിയിരുന്നത്
അനാട്ടൊലി അക്കിമോവ് , അലക്‌സി കോമിച്ച്, ഇവരൊക്കെ കേരളത്തിന്റെ ഗ്രാമമൂലകളിൽ പോലും പരിചിതരായിരുന്നു. വ്‌ലാദിമിർ ഷെങ്കോവ് എന്ന പേര് ഇന്നും ഉൾപ്പുളകങ്ങളോടെയാണ് കേരളം ഓർമ്മിക്കുന്നത്.
പിന്നെ സോവിയറ്റ് യൂണിയൻ റഷ്യയായി.
2018 ലെ മത്സരം റഷ്യയിൽ വച്ച് ആയിരുന്നു .
വിരസമായിരുന്ന കഴിഞ്ഞ ലോകകപ്പിൽ പക്ഷേ റഷ്യ ഇതിഹാസം പോലെ തിരിച്ചുവന്നു. ആ ലോകകപ്പിനെ ചരിത്രം ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുക റഷ്യൻ ചിലന്തികളുടെ തിരിച്ചുവരവ് രേഖപ്പെടുത്തിക്കൊണ്ടായിരിക്കും – സ്‌പെയിനിന് എതിരായ മത്സരത്തിൽ ഇഗോർ അകിൻ ഫീവ എന്ന അമാനുഷ പ്രതിഭയുടെ മിന്നുന്ന പ്രകടനം. മനോഹര ഭംഗിയോടെയാണ് ആ മനുഷ്യൻ പെനാൽറ്റി ഷൂട്ട് ഔട്ടിനെ നേരിട്ടത്. റഷ്യൻ ഫുട്‌ബോൾ തിരിച്ചുവരവിന് തയ്യാറായിരുന്നു. ഇത്തവണ അത് സാധിക്കുമായിരുന്നു .
2018 വേൾഡ് കപ്പ് എന്ന കഴിഞ്ഞ തവണത്തെ ആതിഥേയ രാജ്യമായിരുന്ന റഷ്യ ഈ തവണയില്ല. ഖത്തർ പ്ലേ ഓഫിലേക്ക് മികച്ച രീതിയിൽ യോഗ്യത നേടിയിരുന്നു അവർ. പക്ഷേ റഷ്യ x ഉക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യയെ ലോകകപ്പിൽ നിന്നും പുറത്താക്കി. റഷ്യയെ സഹായിച്ചു എന്ന കാരണത്താൽ ഇറാനെയും വിലക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു. പക്ഷേ കയറ്റുമതി തടയുമെന്ന ഇറാന്റെ ഭീഷണിക്ക് മുന്നിൽ യൂറോപ്പു മുട്ടുമടക്കി.
സത്യത്തിൽ ഫുട്‌ബോളിനെ ഇത്തരം രാഷ്ട്രീയങ്ങൾക്ക് ഉപയോഗിക്കരുതായിരുന്നു. ഫുട്‌ബോളിന്റെ എല്ലാ നീതിബോധങ്ങൾക്കും അത് എതിരാണ്. അതൊരു സ്‌പോർട്‌സ് മാത്രമാണ്. പക്ഷേ അങ്ങനെ ആയില്ല കാര്യങ്ങൾ. റഷ്യയെ പുറത്താക്കി.
റഷ്യയില്ലാത്ത വേൾഡ് കപ്പ് ലോകത്തോടും ഫുട്‌ബോളിനോടും ഉള്ള അവഹേളനമാണ്്. യുദ്ധത്തിന്റെ പേരിൽ അയോഗ്യതയെങ്കിൽ അമേരി്ക്കക്കും. ബ്രിട്ടനും, ഫ്രാൻസിനു ഒക്കെ എത്ര ലോകകപ്പിൽ വിലക്കേർപ്പെടുത്തണമായിരുന്നു.