തൊടുപുഴ: ഇടുക്കി ജില്ലാ ഭരണകൂടം എക്സൈസ്, പോലീസ്, തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജനുവരി 26ന് തൊടുപുഴയില്‍ ലഹരിയില്ലാ തെരുവ് 2023 സംഘടിപ്പിച്ചത്. തൊടുപുഴയിലെ നാല് കേന്ദ്രങ്ങളില്‍ വച്ച് നടത്തപ്പെട്ട കലാപരിപാടിയുടെ ഉദ്ഘാടനം മങ്ങാട്ടുകവല ബസ്റ്റാന്‍ഡില്‍ ഇടുക്കി ജില്ല പോലീസ് മേധാവി വി. യു. കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.
ഇടുക്കി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ടീച്ചര്‍, ഡെപ്യൂട്ടി എക്സ്സൈസ് കമ്മീഷണര്‍ അബു എബ്രഹാം, വിമുക്തി ജില്ലാ മാനേജര്‍ എന്‍ ബാബു പിള്ള, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മുഹമ്മദ് അഫ്സല്, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജീവ് പി., എക്സ്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.. തുടര്‍ന്ന് കുടയത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുടെയും കേരള പോലീസിന്റെ കീഴിലുള്ള കേരള പോലീസിന്റെ കീഴിലുള്ള വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് ടീമിന്റെയും വിവിധ കലാപരിപാടികളും നടന്നു.