വണ്ടിത്താവളം
സ്വന്തമായി മോഡൽ റോക്കറ്റ് നിര്‍മ്മിക്കുകയും അത് വിക്ഷേപിക്കുകയും ചെയ്തത് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചു.
ജില്ലാ ന്യൂട്ടണ്സ് ക്ലബ്ബ്, വണ്ടിത്താവളം കരുണ സെന്‍ട്രല്‍ സ്കൂള്‍, ബോധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മോഡല്‍ റോക്കറ്ററി വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര അവബോധം വളര്‍ത്തുന്ന പരിപാടിയായിമാറി.
ന്യൂട്ടണ്സ് സയിന്സ് ക്ലബ്ബ് സംസ്ഥാന കോ.ഓര്‍ഡിനേറ്റര്‍ ജോസ് ഡാനിയലാണ് വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കിയത്. റോക്കറ്റിന്റെ ഘടന, നിര്‍മ്മാണം വിക്ഷേപണം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ0നക്ലാസ്സാണ് നടന്നത്. പങ്കെടുത്ത വിദ്യാര്‍ത്ഥികളെല്ലാം സ്വയം റോക്കറ്റ് നിര്‍മ്മിച്ച് ഇന്ധനം നിറച്ച് അവരവരുടെ റോക്കറ്റുകള്‍ കരുണ സെന്‍ട്രല്‍ സ്കൂളിലെ ഗ്രാണ്ടില്‍ ഒരുക്കിയ വിക്ഷേപണ തറയില്‍ നിന്നും വിക്ഷേപിച്ചു.
ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 15 വിദ്യാര്‍ത്ഥികള്‍ മോഡല്‍ റോക്കറ്ററി വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു. കരുണ സെന്‍ട്രല്‍ സ്കൂള്‍ എച്ച്.എം. സ്മിത ശ്രീനിവാസന്, ബോധി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എന്‍.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പടം കുട്ടികള്‍ റോക്കററ് നിര്‍മ്മിക്കുന്നു