മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തുള്ള കേസിൽ ഏപ്രിൽ 13 വരെ ജാമ്യം നീട്ടിനല്കി. 13 ന് ഹർജി വീണ്ടും പരിഗണിക്കും. സൂറത്ത് മജിസ്‌ത്രേട്ട് കോടതിയുടെ വിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ അപ്പിൽ കോടിയിൽ സമർപ്പിച്ചത്. ശേഷം രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരാവുകയും ചെയ്തു.
തന്റെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യവും രാഹുൽ ഗാന്ധി ഉന്നയിച്ചിട്ടുണ്ട്. നിയമ യുദ്ധത്തോടൊപ്പം രാഷ്ട്രീയ പോരാട്ടവും ഏറ്റെടുത്ത കോൺഗ്രസ് ് രാഹുൽ ഗാ്ന്ധി സൂറത്തിൽ എത്തുന്നത് നൂറുകണക്കിനു പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ്. പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, സുഖ്വീന്ദർ സിംഗ് സുഖു എന്നിവർ രാഹുൽ ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നു.