സൂറത്ത്: മോദി പരാമർശത്തിന്റെ പേരിൽ മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി.
സൂറത്ത് സി.ജെ.എം കോടതി വിധി ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി നൽകിയ അപ്പീലാണ് സെഷൻസ് കോടതി തള്ളിയത്.
എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയുടെ അപകീർത്തിക്കേസിലാണ് കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. രണ്ടു വർഷം തടവ് വിധിച്ചത്.
വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റാദ്ദാക്കിയിരുന്നു. അപ്പീൽ തള്ളിയതോടെ എം.പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും.വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
സുറത്ത് സെഷൻസ് കോടതി ഉത്തരവിനെതിരെ സാധ്യമായ എല്ലാ നിയമ വഴികളും തേടുമെന്ന് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. രാഹുലിനെ നിശബ്ദനാക്കാനാകില്ലെന്നു ് കെ സി വേണുഗോപാൽ പറഞ്ഞു. സെഷൻസ് കോടതി വിധിയിൽ പിഴവ് ഉണ്ടെന്ന് കോൺഗ്രസ് വക്താവ് മനുഅഭിഷേക് സിങ്വവിയും പ്രതികരിച്ചു.