Home ENTERTAINMENT രാജ്യാന്ത ചലച്ചിത്ര മേളയില്‍ ഇന്ന് 71 ചിത്രങ്ങള്‍

രാജ്യാന്ത ചലച്ചിത്ര മേളയില്‍ ഇന്ന് 71 ചിത്രങ്ങള്‍

0

അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാര്‍ ഉള്‍പ്പടെ 71 ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇന്ന് പ്രദര്‍ശിപ്പിക്കും. അണ്‍ ഫോര്‍ഗെറ്റബിള്‍ വേണുച്ചേട്ടന്‍ എന്ന വിഭാഗത്തില്‍ നോര്‍ത്ത് 24 കാതം, വിട പറയും മുമ്പേ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും. . മലയാള ചിത്രങ്ങളായ സണ്ണി ,നിറയെ തത്തകളുള്ള മരം,ന്യൂ ഡല്‍ഹി, കുമ്മാട്ടി എന്നിവയും പ്രദര്‍ശനനത്തിനെത്തും.

സഹ്റ കരീമിയുടെ ഹവ മറിയം ആയിഷ, ടര്‍ക്കിഷ് ചിത്രം ബ്രദര്‍സ് കീപ്പര്‍, സില്‍വിയ ബ്രൂനെല്ലി സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രം ദി മിറക്കിള്‍,
ദി എംപ്ലോയര്‍ ആന്‍ഡ് ദി എംപ്ലോയി ,ലിംഗുയി,ലാംമ്പ് ,മുഖഗലി,അമിറ,ദി ഇന്‍വിസിബില്‍ ലൈഫ് ഓഫ് യുറിഡിസ് ഗുസ്മാവോ,റൊമേനിയന്‍ ചിത്രം ഇന്ററിഗില്‍ഡ്,ലൈല ബൗസിദിന്റെ എ ടൈല്‍ ഓഫ് ലൗ ആന്റ് ഡിസൈര്‍, ഹൗസ് അറസ്റ്റ് ,ഫ്രഞ്ച് ചിത്രം വുമണ്‍ ഡു ക്രൈ,സ്പാനിഷ് ചിത്രം പാരലല്‍ മദേഴ്സ് തുടങ്ങി ലോക സിനിമ വിഭാഗത്തില്‍ 39 സിനികള്‍ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.അര്‍മേനിയന്‍ കവി സയത് നോവയുടെ ജീവിതം പ്രമേയമാക്കുന്ന ദി കളര്‍ ഓഫ് പൊമേഗ്രനേറ്റ്സും എന്നീ സിനിമളും പ്രദര്‍ശിപ്പിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version