Home LOCAL NEWS KOLLAM യു.എം.സി ആര്‍ദ്രം കുടുംബസഹായപദ്ധതി ഉദ്ഘാടനം ചെയ്തു.

യു.എം.സി ആര്‍ദ്രം കുടുംബസഹായപദ്ധതി ഉദ്ഘാടനം ചെയ്തു.

0


യു.എം.സി ആര്‍ദ്രം കുടുംബസഹായപദ്ധതി ഉദ്ഘാടനം ചെയ്തു

കൊല്ലം: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ആര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് കൊല്ലം ജില്ലാതല കണ്‍വന്‍ഷന്‍ കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു ഉദ്ഘാടനം ചെയ്തു. യു.എം.സി ആര്‍ദ്രം കുടുംബസഹായപദ്ധതി പ്രകാരം വ്യാപാരികള്‍ക്കും അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്കും സേവനദാതാക്കള്‍ക്കുമായി മരണാനന്തര ധനസഹായമായി 10 ലക്ഷം രൂപയും പദ്ധതിയില്‍ അംഗമായി ആറ് മാസം കഴിഞ്ഞാല്‍ പിടിപെടുന്ന രോഗത്തിന്റെ ചികിത്സാ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം മുതല്‍ നാല് ലക്ഷം വരെ ചികിത്സാധനസഹായം ലഭ്യമാകുന്ന വിപുലമായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ.അനില്‍.എസ്.കല്ലേലിഭാഗം നിര്‍വ്വഹിച്ചു. യു.എം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. ആര്‍ദ്രം പദ്ധതി ജില്ലാ ജനറല്‍ കണ്‍വീനര്‍ റൂഷ.പി.കുമാര്‍ സ്വാഗതവും നുജൂംകിച്ചന്‍ ഗാലക്‌സി നന്ദിയും പറഞ്ഞു. യു.എം.സി ഓണം ഫെസ്റ്റ് നറുക്കെടുപ്പ് റെജി ഫോട്ടോപാര്‍ക്കും, ആര്‍ദ്രം പദ്ധതി വിശദീകരണം ജില്ലാ ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ബെന്നനും, വ്യാപാരി വ്യവസായി സഹകരണസംഘം വിശദീകരണം പ്രസിഡന്റ് എ.എ.ഖരീമും, പി.എസ്.പി വിശദീകരണം എസ്.വിജയനും, ഹൈക്കോടതി കേസ് വിശദീകരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജുവും, മെമ്പര്‍ഷിപ്പ് വിശദീകരണം എം.ഇ.ഷെജിയും ദേശീയപാത 66 നഷ്ടപരിഹാരം സംബന്ധിച്ച് എം.സിദ്ദിഖ് മണ്ണാന്റയ്യവും, പുനരധിവാസം സംബന്ധിച്ച് ശ്രീകുമാര്‍ വള്ളിക്കാവും, ഓണ്‍ലൈന്‍ വ്യാപാരത്തെക്കുറിച്ച് ഷിഹാന്‍ബഷിയും വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായ റഹിം മുണ്ടപ്പള്ളി, എ.ഐസക് കുട്ടി, സുരേന്ദ്രന്‍ വള്ളിക്കാവ്, അഷ്‌റഫ് പള്ളത്തുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version